News

വാട്സാപ്പിലെ 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' ഓപ്ഷന്‍ മാറ്റാനുള്ള നീക്കം; അയച്ച സന്ദേശം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' അവതരിപ്പിക്കാന്‍ വാട്സ് ആപ്പ്

ന്യൂയോര്‍ക്ക്: വാട്സാപ്പിലെ 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' എന്ന ഓപ്ഷന്‍ പരിഷ്‌കരിക്കുന്നു. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണ് ഇനി മുതല്‍ തിരഞ്ഞെടുക്കാനുണ്ടാകുക. ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവില്‍ സമാനമായ സംവിധാനമുണ്ട്. നിലവില്‍ വാട്‌സാപ്പില്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷനില്‍ മായ്ച്ചാല്‍ മെസേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള്‍ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്ഡേറ്റില്‍ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകള്‍ വൈകാതെ പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 7 മിനിറ്റിനുള്ളില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്സ് ആപ്പ് അവതരിപ്പിച്ചത്. പിന്നീട് പരിധി ഒരു മണിക്കൂറിലധികം വര്‍ദ്ധിപ്പിച്ചു. മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നല്ലതാണെങ്കിലും ഡിലീറ്റ് ചെയ്തു എന്ന വിവരം അത് ലഭിക്കുന്ന ആള്‍ അറിയുമായിരുന്നു. ഇതും കൂടി ഒഴിവാക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

Author

Related Articles