News

കാര്‍ വില്‍പ്പനയില്‍ 2018 ഡിസംബറില്‍ ഇടിവ്; പ്രമുഖ കമ്പനികളുടെ വില്‍പ്പന മുന്‍വര്‍ഷങ്ങളേക്കാള്‍ താഴെയെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് കാര്‍ വില്‍പ്പന 2018 ഡിസംംബറില്‍ കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസംബറില്‍ ഏറ്റവും കുറവ് വില്‍പ്പന നടന്നിട്ടുണ്ടെന്നാണ് പുതിയ വിവരങ്ങള്‍ നല്‍കുന്നത്. വര്‍ഷവസാനനം വില്‍പ്പന കുറഞ്ഞത് രാജ്യത്ത്  പ്രമുഖ കാര്‍കമ്പനികളുടെയെല്ലാം വില്‍പ്പന കുത്തനെ കുറഞ്ഞിട്ടുണ്ട്. മാരുതി സുസൂക്കി, ഹുന്‍ഡായ് മോട്ടോര്‍സ് ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വളര്‍ച്ച ഒരു ശതമാനം മാത്രമാണ് ഉയര്‍ന്നത്. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പ്പന രാജ്യത്തെ 39,755 യൂണിറ്റുകളില്‍ ഒരു ശതമാനം മാത്രമാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്നത്. 2017 ഡിസംബറില്‍ 4 ശതമാനത്തോളം വളര്‍ച്ച വില്‍പ്പനയിലുണ്ടായിരുന്നു. ഹോന്‍ഡാ കാര്‍ കമ്പനി 2017 ഡിസംബറില്‍ 13,139 യൂണിറ്റുകളില്‍ 4 ശതമാനമാണ് വില്‍പ്പനയില്‍ ഉയര്‍ച്ച കൈവരിച്ചത്. ടാറ്റാ മോട്ടോര്‍ 50,440 യൂണിറ്റുകളില്‍ 8 ശതമാനം വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ടൊയോട്ട കിര്‍ലോസ്‌കര്‍ 15 ശതമാനവുമാണ്. അതേ സമയം 2019 ല്‍ കാര്‍ വില്‍പ്പനയില്‍ ഉയര്‍ന്ന വളര്‍ച്ചാ കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികല്‍. 

 

Author

Related Articles