2020 ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് തിരിച്ചടിയുടെ വര്‍ഷം; ആസ്തിയില്‍ 4.4 ശതമാനം ഇടിവ്
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും പൂനാവാലെമാരുടെയും ആസ്തികള്‍ വര്‍ധിച്ചെങ്കിലും 2020 ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് തിരിച്ചടിയുടെ വര്‍ഷമായിരുന്നു. ഇന്ത്യയിലെ അതിസമ്പന്നരുടെ ആകെ ആസ്തിയില്‍ 2020 ല്‍ 4.4 ശതമാനം ഇടിവുണ്ടായി. 12.83 ലക്ഷം കോടി ഡോളറാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ സംയോജിത ആസ്തി.
ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഇന്ത്യാക്കാരുടെ എണ്ണം 764000ത്തില്‍ നിന്ന് 698000ത്തിലേക്ക് താഴ്ന്നു. ഇതിനെല്ലാം കാരണമായതോ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും. 594 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇടിഞ്ഞത്.
ലോകത്തെ അതിസമ്പന്നരില്‍ വെറും ഒരു ശതമാനമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം 2025 ആകുമ്പോഴേക്ക് 81.8 ശതമാനം വര്‍ധിക്കുമെന്ന് ക്രെഡിറ്റ് സ്യൂസ്സെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2025 ല്‍ ഇന്ത്യയില്‍ 13 ലക്ഷം അതിസമ്പന്നരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍