News

ആമസോണ്‍ മേധാവി ജെഫ് ബെസോസ് നാളെ ഇന്ത്യയില്‍; എതിര്‍പ്പുമായി വ്യാപാരി സംഘടനകള്‍ രംഗത്ത്; ഇ-കൊമേഴ്‌സ് വിപണിയില്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി:  രാജ്യത്തെ ബിസിനസ് മേഖലയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത് ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദര്‍ശവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയില്‍ അതിശക്തമായ വേരോട്ടമുള്ള  ഇ-കൊമേഴ്‌സ് കമ്പനിയാണ് ആമസോണ്‍. ആമസോണ്‍ മേധാവി ജെഫ് ബെസോസ് നാളെ ഇന്ത്യയിലേക്കെത്തുമെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  അതേസമയം ജെഫ് ബെസോസിന്റെ  സന്ദര്‍ശനം ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയില്‍ നേരിടുന്ന നിയമപരമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജെഫ് ബെസോസ് കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കും. മറ്റ് മന്ത്രിമാരെയും ജെഫ് ബെസോസ് സന്ദര്‍ശിക്കും. സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കും. 

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നേരെ  രാജ്യത്തെ വ്യാപരി സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി മുന്‍പോട്ട് പോകുന്നതിനിടയിലാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വരവെന്നോര്‍ക്കണം.  എന്നാല്‍ ജെഫ്ബെസോസിന്റെ സന്ദര്‍ശനത്തിനെതിരെ വ്യാപാരി സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ആമസോണ്‍  വന്‍ വിലക്കിഴിവ് നല്‍കി രാജ്യത്തെ റീട്ടെയ്ല്‍ വ്യാപാരത്തെ തകര്‍ക്കുന്നുവെന്നാണ് വ്യപാരികള്‍ പറയുന്നത്.  ഇതിനെതിരെയാണ് വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നത്. 

രാജ്യത്തെ 300 പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ  500,00 ത്തോളം വരുന്ന വ്യാപാരികളാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നത്.  ഇ-റീട്ടെയ്ലിംഗ് സംവിധാനത്തിലൂടെ ആമസോണ്‍  നല്‍കിവരുന്ന വിലക്കിഴിവ് രാജ്യത്തെ സാധാരണ വ്യാപാരികളെ ഗഗുരുതരമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) പ്രതിഷേധം ശക്തിപ്പെടുത്താന്‍  നീക്കം നടത്തുന്നത്.  

ഇ-കൊമേഴ്സ് നയങ്ങളിലെ എഫ്ഡിഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആമസോണ്‍  തയ്യാറാകുന്നില്ലെന്നും, കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിഐടി പറയുന്നത്.  ആമസോണിന്റെ  പ്രധാന എതിരാളികളായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാര്‍ട്ടും എഫ്ഡിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് പറയുന്നത്. ജനുവരി-15-16 തീയ്യതികളില്‍ ഡല്‍ഹിയില്‍  നടക്കുന്ന പരിപാടിയില്‍  ജെഫ് ബെസോസ് പങ്കെടുത്തേക്കുമെന്നാണ് വിവരം.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.  രാജ്യത്ത് ശക്തമായ വേരോട്ടമുള്ള ഇ-കൊമേഴ്സ് കമ്പനികളിലൊന്നാണ് ആമസോണ്‍. ആമസോണിന്റെ കടന്നുകയറ്റം രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

Author

Related Articles