News

ഡേറ്റ പ്രൈവസി: വാട്‌സ്ആപ്പിന് 1946 കോടി രൂപ പിഴയിട്ട് അയര്‍ലാന്‍ഡ്

ഡബ്ലിന്‍: വാട്‌സ്ആപ്പിന് 1946 കോടി രൂപ പിഴയിട്ട് അയര്‍ലാന്‍ഡ്. അയര്‍ലന്‍ഡിലെ ഡേറ്റ പ്രൈവസി കമ്മിഷണര്‍ ആണ് പിഴ വിധിച്ചത്. സുതാര്യതയില്ലാതെ മറ്റു ഫെയ്‌സ്ബുക് കമ്പനികളുമായി വിവരങ്ങള്‍ പങ്കുവച്ചു എന്നാരാപിച്ചാണ് പിഴ. 2018 ലെ യൂറോപ്യന്‍ യൂണിയന്‍ ഡേറ്റ നിയമങ്ങളുടെ ലംഘനമാണ് വാട്‌സ് ആപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പിഴ വിധിച്ച നടപടി അം?ഗീകരിക്കാന്‍ കഴിയില്ലെന്നും അപ്പീല്‍ പോകുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കി. ഫെയ്സ്ബുക്കിന്റെ വരുമാനത്തില്‍ നിന്ന് പിഴ ഈടാക്കണം എന്നാണ് നിര്‍ദേശം. ജൂലൈയില്‍ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് 886.6 മില്യണ്‍ യൂറോ ആമസോണിന് പിഴയിട്ടിരുന്നു.

Author

Related Articles