News

വാട്‌സാപ്പിലെ ഫോര്‍വേര്‍ഡ് മെസേജുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നിയന്ത്രണം; ഫോര്‍വേര്‍ഡ് മെസേജുകള്‍ അഞ്ചിലൊതുക്കി വാട്‌സാപ്

സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചു വരുന്ന വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് അന്താരാഷ്ട്ര തലത്തില്‍. സത്യമല്ലാത്തതും വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് മൂലമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പും ഫെയ്‌സ്ബുക്കിലും വര്‍ധിച്ചു വരുന്ന നുണകളെ ഇല്ലാതാക്കാനും വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാനും വേണ്ടിയാണ് വാട്‌സാപ്പ് അധികൃതര്‍ ഇപ്പോള്‍ പുതിയ തീരുമാനവുമായി രംഗത്ത് വന്നിട്ടുള്ളത്. ഫോര്‍വേര്‍ഡ് മെസേജുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണ് വാട്‌സാപ്പിന്റെ ഉടമസ്ഥതിയിലുള്ള ഫെയ്‌സ്ബുക്ക്. 

ഫോര്‍വേര്‍ഡ് മെസേജുകള്‍ ഇനി അഞ്ച് തവണയാക്കി ചുരുക്കാനാണ് വാട്‌സാപ്പ് അധികൃതര്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍ നടപ്പിലാക്കാനാണ് വാട്‌സാപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇനി മുതല്‍ വാട്‌സാപ്പില്‍ അഞ്ച് ഫോര്‍വേര്‍ഡ് മെസേജുകള്‍ മാത്രമേ സാധ്യമാകൂ. 2018 ജൂലൈയില്‍ 20 ഫോര്‍വേര്‍ഡ് മെസേജുകളാക്കി ചുരുക്കിയിരുന്നു. വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന സത്യമല്ലാത്ത വാര്‍ത്തകള്‍ക്കും വ്യാജ സന്ദേശങ്ങള്‍ക്കും നിയന്ത്രമേര്‍പ്പെടുത്താന്‍ വേണ്ടിയാണ് വാട്‌സാപ്പിന്റെ പുതിയ തീരുമാനം. വാട്‌സാപ്പിന്റെ പുതിയ നിയന്ത്രണം പ്രാബല്യത്തിലല്‍ വരുന്നതോടെ വ്യാജ വാര്‍തത്തകളും സന്ദേശങ്ങളും കുറക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Author

Related Articles