News

വ്യാജ വാര്‍ത്തയെ നിയന്ത്രിക്കുന്നതിന് വാട്‌സ് ആപ്പ്- നാസ്‌കോയുമായി കൈകോര്‍ക്കുന്നു

പൊതു തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള ശ്രമത്തില്‍ വാട്ട്‌സ് ആപ്പ്, നാസ്‌കോം ഫൗണ്ടേഷന്‍ എന്നിവ ഡിജിറ്റല്‍ സാക്ഷരതാ പരിശീലനത്തിനായി ഒത്തുകൂടി. പങ്കാളിത്തത്തിന്റെ ഭാഗമായി വാട്‌സപ്പും നാസ്‌കോം ഫൗണ്ടേഷനും തെറ്റായ വിവരങ്ങള്‍ കണ്ടെത്താനുള്ള നുറുങ്ങുകളും സുരക്ഷിതമായി തുടരുന്നതിന് ഉള്ള തന്ത്രങ്ങളും നല്‍കാനും ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പരിശീലിപ്പിക്കും. 100,000 ഇന്ത്യക്കാരെ പരിശീലിപ്പിക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നുവെന്നാണ് വാട്‌സപ്പ്് അഭിപ്രായപ്പെട്ടത്.

ഒരു ഫോര്‍വേഡ് സന്ദേശം പരിശോധിക്കുവാനും യഥാര്‍ത്ഥ പരിശോധകര്‍ക്കും മറ്റ് നിയമ സംവിധാനങ്ങള്‍ക്കും പ്രശ്‌നബാധിതമായ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താക്കളെ പടിപ്പിക്കുന്ന റിയല്‍ വേള്‍ഡ് ടൂളുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കും. കമ്പനി തയ്യാറാക്കിയ പാഠ്യപദ്ധതികള്‍ വെച്ച് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പാഠ്യപദ്ധതി വിവിധ പ്രാദേശിക ഭാഷകളില്‍ വിതരണം ചെയ്യും.

ആദ്യ പരിശീലനം മാര്‍ച്ച് 27 ന് ഡല്‍ഹിയില്‍ നടക്കും. തുടര്‍ന്ന് ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പരിശീലന ശില്പശാലകള്‍, വിവിധ കോളേജുകളില്‍ റോഡ്‌ഷോകള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടും.

വാട്‌സ്ആപ്പുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒരുപക്ഷേ  വ്യാജ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം കൂടുതല്‍ മെച്ചപ്പെട്ട സ്വാധീനത്തിന്റെ സാധ്യതയെക്കുറിച്ച് അവര്‍ ബോധവാന്മാരാകും. ഈ പരിശീലനം ഇന്ത്യയിലുടനീളം ജനങ്ങളെ ബോധവത്കരിക്കുന്ന സന്ദേശങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതിനും കൈമാറുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കുന്നതിനും ഉപകരിക്കുന്നു. 

 

Author

Related Articles