സാമ്പത്തിക മാന്ദ്യമൊന്നും വമ്പന്മാര്ക്ക് ഏല്‍ക്കാത്തത് എന്തുകൊണ്ട്? തിരിച്ചടിയ്ക്കിടയിലും നഷ്ടമുണ്ടാകാതിരിക്കാന്‍ ഇവര്‍ നിക്ഷേപിക്കുന്നത് എവിടെയെന്ന് അറിയണേ
രാജ്യം നേരിട്ടിരിക്കുന്നതില്‍ ഏറെ സങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ നാം കടന്നു പോകുന്നത്. ഈ വേളയിലാണ് ഇത് വന്‍കിട നിക്ഷേപ സ്ഥാപനങ്ങളേയും നിക്ഷേപ പദ്ധതികളേയും ഇത് സാരമായി ബാധിച്ചിരിക്കുന്നത്. ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ പോലും എങ്ങനെയാണ് പ്രകടനം നടക്കുക എന്ന് ഈ മേഖലയിലുള്ള വിദഗ്ധര്‍ക്ക് പോലും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരം ഒരവസ്ഥയിലാണ് വന്‍കിട ബിസിനസ് വമ്പന്മാര് പോലും എവിടെ-എങ്ങനെ നിക്ഷേപം നടത്തുന്നുവെന്ന ചര്‍ച്ചയും സജീവമാകുന്നത്.
രാജ്യത്തെ അതിസമ്പന്നരായിട്ടുള്ള വ്യക്തികള്‍ തങ്ങളുടെ വ്യക്തിഗത നിക്ഷേപത്തിനായി സുരക്ഷിതമായ മേഖലയായി റിയല്‍ എസ്റ്റേറ്റിനെയാണ് കാണുന്നത്. വരുന്ന മൂന്ന് വര്‍ഷം വരെ ഇത് തന്നെയാകും തുടരുക എന്നും ഹുറൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം അതിസമ്പന്നരും തങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പറയുന്നു. 20 ശതമാനം പേര് മാത്രമേ തങ്ങള്‍ റിയാല്റ്റിയിലുള്ള നിക്ഷേപം കുറയ്ക്കുമെന്ന് പറഞ്ഞിട്ടുള്ളു. റിയല്‍ എസ്റ്റേറ്റ് കഴിഞ്ഞാല്‍ അതിസമ്പന്നര്‍ ഏറ്റവും സുരക്ഷിതമായി കാണുന്ന നിക്ഷേപം സ്വര്‍ണ്ണമാണ്.
റിയല്‍ എസ്റ്റേറ്റ് സ്വര്‍ണ്ണവും കഴിഞ്ഞാല്‍ ഓഹരി, സ്ഥിരവരുമാനം കിട്ടുന്ന ഡിപ്പോസിറ്റുകളാണ് സമ്പന്നര്‍ക്ക് പ്രിയം. ആര്‍ട്ട്, ഇന്‍ഷുറന്‍സ്, വിവിധ ഫണ്ടുകള്‍ തുടങ്ങിയവയും വ്യക്തിഗത നിക്ഷേപത്തിനായി ഇവര്‍ തെരഞ്ഞെടുക്കുന്നു. നാലിലൊന്ന് പേര് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഓഹരികളില്‍ നിക്ഷേപിക്കുമെന്ന് പറയുമ്പോള്‍ മറ്റൊരു നാലിലൊന്ന് വിഭാഗം പ്രതീക്ഷ കാണുന്നത് സ്ഥിരനിക്ഷേപത്തിലാണ്.
10 ശതമാനം പേര് ക്രിപ്റ്റോകറന്‍സി പോലുള്ള ഡിജിറ്റല്‍ അസറ്റ്സ് തെരഞ്ഞെടുക്കുന്നു. അതിസമ്പന്നരില്‍ മൂന്നിലൊരു വിഭാഗവും ആനന്ദത്തിന് തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം യാത്രയാണ്. രണ്ടാമത്തെ സ്ഥാനം വായനക്കാണ്. മൂന്നാമത്തേത് കുടുംബത്തിനായി സമയം മാറ്റിവെക്കുന്നതാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍