നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ്
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 35.04 ശതമാനം ഇടിഞ്ഞ് 84.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ കമ്പനി 130.06 കോടി രൂപ അറ്റാദായം നേടിയിരുന്നതായി വേള്‍പൂള്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 1,779.39 കോടി രൂപയില്‍ നിന്ന്, അവലോകന പാദത്തില്‍ 4.07 ശതമാനം ഇടിഞ്ഞ് 1,706.91 കോടി രൂപയായി.
2022 സാമ്പത്തിക വര്‍ഷം നാലം പാദത്തിലെ മൊത്തം ചെലവ് 1.15 ശതമാനം കുറഞ്ഞ് 1,607.47 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,626.20 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 61.26 ശതമാനം ഉയര്‍ന്ന് 567.37 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 351.83 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021-22ല്‍ 6,196.57 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,899.89 കോടി രൂപയേക്കാള്‍ 5.02 ശതമാനം കൂടുതലാണിത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 5 രൂപ വീതം (50 ശതമാനം) ലാഭവിഹിതം നല്കാന് കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി വേള്‍പൂള്‍ ഓഫ് ഇന്ത്യ പ്രത്യേക ഫയലിംഗില്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍