News

സിഇഒയുടെ മരണം; 1038 കോടി രൂപ ഡിജിറ്റല്‍ ലോക്കറില്‍; പൂട്ട് പൊളിക്കാനാവാതെ കമ്പനി അധികൃതരും ഭാര്യയും ആശങ്കയില്‍

ഇന്ത്യയിലേക്കുള്ള യാത്രക്കിടെ  ജറാള്‍ കോട്ടണ്‍ മരിച്ചതായി വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. പലര്‍ക്കും ഈ പേര് അത്ര പരിചയം കാണില്ലെന്ന് മാധ്യമ ലോകത്തിനറിയാം. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയുടെ ലോകത്ത് ഇദ്ദേഹം മഹാ പ്രതിഭയും സമ്പന്നനുമാണ്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ക്രിപ്‌റ്റോ കറന്‍സി രംഗത്തെ പലരെയും നെട്ടിച്ചരിക്കുകയാണ്. വെറും  30 വയസു മാത്രം പ്രായമുള്ള ഇദ്ദേഹത്തിന്റെ ഡിജറ്റല്‍ അക്കൗണ്ടിലുള്ളത് 1038കോടി രൂപയോളമാണ്. ഇദ്ദേഹത്തിന് മാത്രമറിയാവുന്ന പാസ് വേര്‍ഡില്‍ എങ്ങനെ തുറക്കുമെന്ന ആശങ്കയിലാണ്  ഭാര്യയും അദ്ദേഹത്തിന്റെ കമ്പനിയും. 

ഹാക്കര്‍മാര്‍ക്ക് പോലും കണ്ട് പിടിക്കാനാകാത്ത വിധമുള്ള പാസ് വേര്‍ഡാണ്  ജറാള്‍ കോള്‍ട്ടണ്‍ ഉപയോഗിച്ചിട്ടുള്ളത്. ഡിജിറ്റല്‍ ലോക്കര്‍ തുറക്കാനുള്ള മാര്‍ഗങ്ങളെല്ലാം അന്വേഷിച്ച് ഹാക്കര്‍മാരെ സമീപിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കമ്പനി അധികൃതരും ഭാര്യയും.

 

Author

Related Articles