News

മൊത്ത വ്യാപാര സൂചികയില്‍ ഇടിവ്; ഡിസംബറില്‍ 3.8 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്

മൊത്ത വ്യാപാര സൂചികയില്‍ ഇടിവ് വന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ 4.64 ശതമാനമാണ് പണപ്പെരുപ്പം ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 3.8 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഇത് വോള്‍സെയില്‍ ഇന്‍ഡസ്ട്രിയിലെ ചില  ഉത്പന്നങ്ങളുടെ വില കുറയുന്നതിന് കാരണമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

കഴിഞ്ഞ ഒക്ടോബറില്‍ മൊത്ത വ്യാപര സൂചികയിലെ പണപെരുപ്പം 5.54 ശതമാനത്തില്‍ നിന്ന് 5.28 ശതമാനയി കുറക്കുയും ചെയ്തു. മൊത്ത വ്യാപര സൂചികയിലെ വളര്‍ച്ച ഇതോടെ 3.58 ശതമാനമായി കുറയുകയും ചെയ്തു.

നിര്‍മാണ ഉത്പന്നങ്ങളുടെ മൊത്ത വില സൂചിക ഡിസംബറില്‍ 3.59 ശതമാനമായിരുന്നു. അതേ സമയം ഡസംബറിനു മുന്‍പുള്ള  മാസങ്ങളില്‍ 4.21 ശതമാനമാണ് ഉണ്ടായിരുന്നത്. ഇത് സാമ്പത്തിക വ്യാവസായിക തളര്‍ച്ചയെ സൂചിപ്പിക്കുന്ന ഒന്നാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 

 

Author

Related Articles