News

തൊഴിലില്ലായ്മ നിരക്ക് പെരുകുന്നു; നിക്ഷേപ ഉപഭോഗ മേഖലയിലെ വളര്‍ച്ച മന്ദഗതിയില്‍; വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തും; കണ്ണ് തുറന്ന് കാണാതെ കേന്ദ്രം; ജിഡിപി വളര്‍ച്ചാ നിരക്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തുമ്പോള്‍

ന്യൂഡല്‍ഹി:  ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്ക് എന്നാണ് പരിഹാരം ഉണ്ടാവുക. നടപ്പുവര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.1 ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് Organisation for Economic Cooperation and Development (OECD) ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ നേരത്തെ നവംബറില്‍ വലിയിരുത്തിയിരുന്നത്  6.2 ശതമാനവും ആണ്.  കൊറോണ വൈറസ് മുഖേന ആഗോള തലത്തില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും,.  ആഭ്യന്തര ധനസ്ഥിതിയില്‍ ഉണ്ടായ വെല്ലുവളികളുമാണ് വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖെടുത്താന്‍  കാരണം.  

നിലവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആഗോളതലത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും, നിലവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്.  അതേസമയം ഇന്ത്യയിന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതില്‍ യാതൊകു ശ്രദ്ധയും ചെലുത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കേന്ദ്രസര്‍ക്കാര്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ലെന്നും, രാഷ്ട്രീയ-സാമൂഹിക അജണ്ട നടപ്പിലാക്കാന്‍ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നതെന്നുമാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.  

തൊഴിലില്ലായ്മ പെരുകുന്നു 

മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ രാജ്യത്ത് തൊഴില്‍ പ്രതിസന്ധിയും, സാമ്പത്തിക മാന്ദ്യവും ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ അതിശക്തമായ മാന്ദ്യമാണ് രൂപപ്പെട്ടിട്ടുള്ളത്. തൊഴിലില്ലായ്മ നിരക്ക് പെരുകയും ചെയ്യുന്നു രാജ്യത്തൊന്നാകെ. തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ 7.78 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്ന് സെന്റര്‍ ഓഫ് മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.16 ശതമാനമായിരുന്നു.

2019 ലെ അവസാന മൂന്ന് മാസത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. കൊറോണ വൈറസ് ബാധയുടെകൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ ഇടയിലാണ് തൊഴിലില്ലായ്മ വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്കും വര്‍ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 7.37 ശതമാനമായാണ് ഫെബ്രുവരിയില്‍ ഉയര്‍ന്നത്. ജനുവരിയില്‍ 5.97 ശതമാനമായിരുന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 9.70 ശതമാനത്തില്‍ നിന്ന് 8.65 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 9.71 ശതമാനമായി വര്‍ധിച്ചിരുന്നത്. 

ജിഡിപിയും താഴ്ന്നു/ മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിലും വന്‍ വീഴ്ച്ച 

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.7 ശതമാനമെന്ന റിപ്പോര്‍ട്ട് സ്ഥിരതയുടെ സൂചനയാണെന്ന് നിര്‍മ്മല സീതാരാമന്‍. ഈ സംഖ്യയില്‍ വലിയ കുതിപ്പോ, ഇടിവോ പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ധനമന്ത്രി ജിഡിപി വിഷയത്തിലെ അഭിപ്രായം വ്യക്തമാക്കിയത്.  

ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരുന്നു ഇത്. 2012-13 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ചാനിരക്കാണിത്. 2012-13 മാര്‍ച്ച് പാദത്തില്‍ 4.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6.3 ശതമാനമായിരുന്നു. 2019-2020 ആദ്യപാദത്തില്‍ 5.6 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നത് 5 ശതമാനമായി കുറച്ചിരുന്നു. 

അതേസമയം ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവായിരുന്നു വളര്‍ച്ചാ നിരക്കില്‍ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങി. 2019 ഏപ്രില്‍ മുതല്‍-ഡിസംബര്‍ വരെ രാജ്യത്തിന്റെ ആകെ വളര്‍ച്ചാനിരക്ക്  5.1 ശതമാനമായിരുന്നു. എന്നാല്‍ മുന്‍സാമ്പത്തിക വര്‍ഷം 5.1 ശതമാനമായിരുന്നു വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയത്.  

എന്നാല്‍  ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.  രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി.

Author

Related Articles