കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഏഞ്ചല്‍ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി എടുത്തു കളയുമെന്ന് രാഹുല്‍ ഗാന്ധി
ബംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഏഞ്ചല്‍ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി പൂര്‍ണമായും എടുത്ത് കളയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്റ്റാര്‍ടപ് സംരംഭകരോട് നരേന്ദ്രേമോദി സര്‍ക്കാര്‍ വലിയ അവഗണനയാണ് നടത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഏഞ്ചല്‍ ടാക്സ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
എല്ലാ സംരംഭകര്‍ക്കും ഒറ്റ നികുതിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് നയങ്ങളില്‍ കൂടുതല്‍ അവസരമൊരുക്കാനും നിയമങ്ങള്‍ ലഘൂകരിക്കാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ നയങ്ങളെല്ലാം പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലവസരങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരില്‍ മാന്യതാ ടെക് പാര്കില് 600ല്‍ പരം സറ്റാര്ടപ് സംരംഭകരുമായി സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍