News

സിനിമാ തിയേറ്ററുകള്‍ അടുത്ത മാസം മുതല്‍ തുറന്നേക്കും; സാമൂഹിക അകലം പാലിക്കല്‍ നഷ്ടമുണ്ടാക്കുമെന്ന് ആശങ്ക

കോവിഡ് ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട ഇന്ത്യയിലെ സിനിമാ തിയേറ്ററുകള്‍ അടുത്ത മാസം മുതല്‍ തുറന്ന്, സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യത. സിഐഐ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു വേണ്ടി സെക്രട്ടറി അമിത് ഖരെ ഇതിനായുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചു.

ആഗസ്റ്റ് മാസം തുടക്കത്തിലോ അല്ലെങ്കില്‍ അവസാനത്തിലോ രാജ്യമൊട്ടാകെയുള്ള തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആളുകളെ പ്രവേശിപ്പിക്കാം. എന്നാല്‍ അത് സംബന്ധിച്ച് തിയേറ്റര്‍ പ്രതിനിധികളില്‍ നിന്ന് പൂര്‍ണമായും അനുകൂലമായല്ല പ്രതികരണമുണ്ടായത്.

സാമൂഹിക അകലം സാധ്യമാകണമെങ്കില്‍ 25 ശതമാനം കാണികളെ മാത്രമേ തിയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കൂ എന്നും അങ്ങനെ വന്നാല്‍  തിയേറ്റര്‍ ഉടമകള്‍ക്കു കനത്ത നഷ്ടമുണ്ടാകുമെന്നും സിഐഐ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ടിക്കറ്റ് ചാര്‍ജ് മൂന്നിരട്ടിയായി ഉയര്‍ത്താതെ ഈ സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്കു തുറക്കാനാകില്ല.

Author

Related Articles