News

ടിസിഎസിനു പിന്നാലെ വിപ്രോയും ഓഹരികള്‍ തിരികെ വാങ്ങുന്നു; ഓഹരി വിലയില്‍ 9.69 ശതമാനം കുതിപ്പ്

ടിസിഎസിനു പിന്നാലെ വിപ്രോയും ഓഹരികള്‍ തിരികെ വാങ്ങുന്നു. ഇക്കാര്യം ബോര്‍ഡ് പരിഗണിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരി വിലയില്‍ 9.69 ശതമാനം കുതിപ്പുണ്ടായി. ഇതോടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 367.75 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നു. ഒക്ടോബര്‍ 13ന് നടക്കുന്ന ബോര്‍ഡ് യോഗത്തിലെ തീരുമാനത്തിനുശേഷം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇക്കാര്യം അറിയിക്കുമെന്ന് വിപ്രോ അധികൃതര്‍ പറഞ്ഞു.

ഒക്ടോബര്‍ 13നാണ് രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം കമ്പനി പുറത്തുവിടുന്നത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ വിപ്രോ 2,411.50 കോടി അറ്റാദായം നേടിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2.82ശതമാനമാണ് വര്‍ധന. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ മാര്‍ച്ച് 19നാണ് കമ്പനിയുടെ ഓഹരി വിലയെത്തിയത്. അതിനുശേഷം 119.95ശതമാനമാണ് കുതിപ്പുണ്ടായത്. സെന്‍സെക്സാകട്ടെ ഉയര്‍ന്നത് 51 ശതമാനവും.

Author

Related Articles