വിപ്രോയുടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ മറികടന്നു; ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഐടി കമ്പനി
ഇതാദ്യമായി വിപ്രോ മൂന്നുലക്ഷം കോടി രൂപ വിപണി മൂല്യം മറികടന്നു. ഇതോടെ രാജ്യത്തെ മൂന്നാമത്തെ ഐടി കമ്പനിയാണ് ഈ നേട്ടം കൈവരിക്കുന്നത്. വ്യാപാരം ആരംഭിച്ചയുടനെ വിപ്രോയുടെ ഓഹരി വില 550 രൂപയിലേയ്ക്ക് ഉയര്‍ന്നതോടെയാണ് വിപണി മൂല്യം 3.01 ലക്ഷം കോടി രൂപയായത്.
ടിസിഎസ്, ഇന്‍ഫോസിസ് എന്നീ കമ്പനികളാണ് ഇതിനുമുമ്പ് മൂന്ന് ലക്ഷം കോടി വിപണിമൂല്യം പിന്നിട്ടിട്ടുള്ളത്. വിപണിമൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ 14-ാമത്തെ കമ്പനിയായി ഇതോടെ വിപ്രോ. 14.05 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഒന്നാമത്. ടിസിഎസിന്റെ മൂല്യം 11.58 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റേത് 8.33 ലക്ഷം കോടിയുമാണ്. ഈ കമ്പനികള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. തിയറി ഡിലോപാര്ട്ട് കമ്പനിയുടെ സിഇഒയും എംഡിയുമായതോടെയാണ് വിപ്രോയുടെ ഓഹരി വില കുതിക്കാന്‍ തുടങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍