News

വിപ്രോ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവുണ്ടാകും

ബംഗളൂരു: രാജ്യത്തെ ഭീമന്‍ ഐടി കമ്പനിയായ വിപ്രോ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നു മുതല്‍ ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് വിവരം. വിപ്രോയുടെ ഇന്ത്യയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൂട്ടികിട്ടുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ ശമ്പള നിരക്കില്‍ ഒമ്പത് ശതമാനം വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. 

അതേസമയം വിപ്രോ ജീവനക്കാരുടെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഒറ്റ സംഖ്യാ ശതമാന നിരക്കാണ് വര്‍ധിപ്പിച്ചത്. വിദേശ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ജീവനക്കാരില്‍  കുറഞ്ഞ ശതമാനം മാത്രമാണ് വര്‍ധനവുണ്ടാക്കിയതെന്നും കണക്കുകളിലൂടെ വ്യക്തമാക്കുന്നു. കമ്പനി പ്രതീക്ഷിച്ച നിലവാരത്തില്‍ വരുമാന വളര്‍ച്ച രേഖപ്പെടുത്തത് മൂലമാണ് ശമ്പള വര്‍ധനവ് കുറച്ചത്. 

എന്നാല്‍ ജൂനിയര്‍ ലെവലിലുള്ള എന്‍ട്രി തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ് നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ആര്‍ടിഫിഷ്യല്‍ ജീവനക്കാര്‍ക്ക് തൊഴിലിടത്തില്‍ പ്രത്യേക പരിഗണന ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

Author

Related Articles