News

വിപ്രോയുടെ ലാഭത്തില്‍ വന്‍ വര്‍ധനവ്; കമ്പനിയുടെ ലാഭം 13 ശതമാനമായി ഉയര്‍ന്നു

 

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ വിപ്രോയുടെ ലാഭത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്്ട. കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിപ്രോയുടെ ലാഭത്തില്‍ 12.8  ശതമാനം വര്‍ധനവാണ്  2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ലാഭം ആദ്യപാദത്തില്‍ 2,387.60 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 21,120.80 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 3.86 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂലൈ 31 വിപ്രോയുടെ തലപ്പത്തേക്ക് റിഷാദ് പ്രേംജി എത്തുമ്പോള്‍ നിരവധി വെല്ലുവിളികളെയാണ് കമ്പനി അതിജീവിക്കാന്‍ പോകുന്നത്. ടിസിഎസ് അടക്കമുള്ള കമ്പനികളുമായി വിപ്രോ വിപണി രംഗത്ത് ശക്തമായ മത്സരം തന്നെയാണ് ഒരുക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായാണ് വിപ്രോയുടെ മാനേജ്‌മെന്റ് തലത്തില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തിയിട്ടുള്ളത്. 

കമ്പനിയുടെ അറ്റവില്‍പ്പനയിലെ വരുമാനത്തിലും വന്‍ വര്‍ധനവാണ് നടപ്പുസാമ്പത്തിക വര്‍ഷം ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ അറ്റവില്‍പ്പന നടപ്പുസാമ്പത്തിക വര്‍ഷം 14,716.10 കോടി രൂപയായിരുന്നു ജൂണ്‍ മാസത്തില്‍ അവസാനിച്ച ആദ്യപാദത്തില്‍ ഉണ്ടായിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 15,006.30 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം അറ്റവില്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 13,977.70 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.

 

Author

Related Articles