News

വിപ്രോയുടെ ലാഭത്തില്‍ 38 ശതമാനം വര്‍ധനവ്; ലാഭത്തില്‍ വര്‍ധനവുണ്ടായത് കൃത്യതയോടെയുള്ള പ്രവര്‍ത്തനമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെക് ഭീമന്‍ കമ്പനിയായ വിപ്രോയുടെ ലാഭത്തില്‍ വന്‍ കുതിച്ചു ചാട്ടം. അപ്രതീക്ഷിതമായ മുന്നേറ്റമാണ് വിപ്രോയുടെ ലാഭത്തിലുണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 37.74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ലാഭത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ കമ്പനിയുടെ ആകെ ലാഭം 2,483 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 1803 കോടി രൂപയായിരുന്ന കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ലാഭം. 

കമ്പനിയുടെ റവന്യു വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസം അവസാനിച്ചതോടെ കമ്പനിയുടെ ആകെ വരുമാനം 8.98 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. 15,0006.30 കോടി രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 13,768.60 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കമ്പനി നടപ്പിലാക്കിയ ചില പരിഷ്‌കരണങ്ങളാണ് ലാഭത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കിയിട്ടുള്ളത്.

 കമ്പനിയുടെ  ഓഹരികള്‍ തിരികെ വാങ്ങുന്ന നടപടികളടക്കം അധികൃതര്‍ ഇക്കഴിഞ്ഞ വര്‍ഷം എടുത്തിരുന്നു. 10,500 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങാനായിരുന്നു കമ്പനി അന്ന് ആലോചിച്ചിരുന്നത്. ഏകേദേശം 32.3 കോടി രൂപ വിലമതിക്കുന്ന 325 രൂപയുടെ ഓഹരികളാണ് തിരികെ വാങ്ങാന്‍ ആലോചിച്ചിരുന്നത്. കൃത്യതയോടെയുള്ള പ്രവര്‍ത്തനമാണ് കമ്പനിയുടെ ലാഭത്തില്‍ വര്‍ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

 

Author

Related Articles