News

വിപണി മൂല്യത്തില്‍ ഐബിഎമ്മിനെ മറികടന്ന് ടിസിഎസ് ഒന്നാമതെത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഭീമന്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ് (ടിസിഎസ്) ആഗോള ഐടി ഭീമന്‍ കമ്പനിയായ ഐബിഎമ്മിനെ വിപണി മൂല്യത്തില്‍ ടിസിഎസ് പിന്നിലാക്കി. കഴിഞ്ഞ ദിവസമാണ് ടിസിഎസ് ഈ നേട്ടം കൊയ്തത്. കഴിഞ്ഞ ദിവസത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ ടിസിഎസിന്റെ വിപണി മൂല്യം  120.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഏകദേശം 8.37 ലക്ഷം കോടി രൂപയാണിത്. 

അതേസമയം ഐബിഎമ്മിന്റെ വിപണി മൂല്യം കഴിഞ്ഞ ദിവസം 119.6 ബില്യണ്‍ ഡോളറിലേക്കെത്തി. 8.32 ലക്ഷം കോടി രൂപയാണ് വിപണി മൂല്യത്തില്‍ കമ്പനി നേട്ടമുണ്ടാക്കിയത്. ഇന്ത്യന്‍ വ്യാപാര മേഖലയിലെ വിപണി മൂല്യത്തിലും ടിസിഎസ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചു. 8.36 ലക്ഷം കോടി രൂപയെന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തെയാണ് ടിസിഎസ് മറികടന്ന് നേട്ടമുണ്ടാക്കിയത്.  

ടിസിഎസിന്റെ അറ്റാദായം 4.5 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. ടിസിഎസ് 1968 ല്‍ രൂപീകരിച്ചത് മുതല്‍ അറ്റാദായത്തില്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം 1958 ല്‍ ഇന്ത്യയിലെ വിപണി രംഗത്തേക്ക് പ്രവേശിച്ച ഐബിഎമ്മിന്റെ വരുമാനത്തില്‍ ഇടിവും വളര്‍ച്ചയും ഉണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു.

 

Author

Related Articles