News

ഭവനനിര്‍മ്മാണ മേഖലയ്ക്ക് ജിസ്ടി ഇളവ്;മധ്യവര്‍ഗത്തിന് തീരുമാനം ആശ്വസമാകും

ചരക്കു സേവന നികുതിയില്‍  ഇളവ് വരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്കും നികുതി കുറയും. 8 ശതമാനത്തില്‍ ഒരു ശതമാനമായിട്ടാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ വീടുകളില്‍ 60 ചതുരശ്ര മീറ്ററും മറ്റുള്ള നഗരങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും 45 ലക്ഷം  രൂപയില്‍ കുറഞ്ഞ വീടുകള്‍ക്കാണ് ചിലവ് കുറഞ്ഞ വീടുുകളായി പരിഗണിച്ചിട്ടുള്ളത്. പുതിയ നികുതി ഇളവുകള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നേക്കും.  റിയില്‍ എസ്റ്റേറ്റ്, ഭവന നിര്‍മ്മാണ മേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഗുണം ചെയ്യുക മധ്യവര്‍ഗ വിഭാഗത്തിനാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നു. 

നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത വീടുകളുടെയും ഫ്‌ളാറ്റുകളുടെയും നികുതി  12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറക്കുകയും ചെയ്തു. അതേസമയം ലോട്ടറി നികുതി സ്വകാര്യ നടത്തിപ്പുകാര്‍ക്ക് ഗുണം  ചെയ്യുന്ന തീരുമാനത്തെ കേരളം ശക്തമായി എതിര്‍ത്തു. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് തീരുമാനം കൗണ്‍സില്‍ യോഗം ഉപേക്ഷിച്ചു. നിര്‍മ്മാണ മേഖലയ്ക്ക് പ്രോത്സാഹനമേകുന്ന തീരുമാനമാണിതെന്ന് ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി പറഞ്ഞു. ലോട്ടറി നികുതിനിരക്ക് ഭേദഗതി സംബന്ധിച്ച തീരുമാനം മന്ത്രിസഭാ ഉപസമതിക്ക് കൈമാറി. മന്ത്രിസഭാ ഉപസമതി ഇക്കാര്യം പരിഗണിക്കും. 

 

 

 

Author

Related Articles