ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍; ഈ ഗ്രാമത്തെ അറിയാം
കച്ച്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍. ഈ ഗ്രാമത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 17 ബാങ്കുകള്‍. ഗ്രാമത്തില്‍ ജീവിക്കുന്നവരുടെ നിക്ഷേപം മാത്രം 5,000 കോടി രൂപ വരും. 7,600 വീടുകളാണ് ഇവിടെയുള്ളത്. ഗ്രാമത്തിന്റെ പേര് മദാപ്പര്‍. ഗുജറാത്ത് സംസ്ഥാനത്തെ കച്ച് ജില്ലയിലാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിലെ ഒരാളുടെ ശരാശരി ബാങ്ക് നിക്ഷേപം 15 ലക്ഷം രൂപയാണ്. ബാങ്കുകള്‍ക്ക് പുറമേ സ്കൂളുകളും, കോളേജുകളും, ഡാമുകളും, ആശുപത്രികളും എല്ലാം ഉള്‍പ്പെടുന്നതാണ് ഈ ഗ്രാമം.
ഇവിടുത്തെ ഭൂരിപക്ഷം വീട്ടില്‍ നിന്നും ആരെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നു എന്നതാണ് ഈ വരുമാനത്തിന്റെ പ്രധാന കാരണം. യുകെ, യുഎസ്എ, ആഫ്രിക്ക, ഗള്‍ഫ് തുടങ്ങിയ ഇടങ്ങളിലുമാണ് ഇവരില്‍ കൂടുതലും. ഈ ഗ്രാമത്തിലെ 65 ശതമാനം പേര് എന്‍ആര്‍ഐകളാണ്. അവര്‍ അവരുടെ കുടുംബക്കാര്‍ക്കും, ബന്ധുക്കള്‍ക്കും പണം അയക്കുന്നുണ്ട്. അതിനൊപ്പം വിദേശത്തെ ജോലി മതിയാക്കി ഇവിടെ വന്ന് സംരംഭം തുടങ്ങിയവരും ഏറെയുണ്ട്.
1968 മദാപ്പര്‍ വില്ലേജ് അസോസിയേഷന് ലണ്ടനില്‍ ആരംഭിച്ചത് വിദേശത്തെ ഈ ഗ്രാമത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ്. ഇതേ അസോസിയേഷന്റെ ഒരു ഘടകം ഗ്രാമത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിദേശത്തുള്ളവരുമായി ഗ്രാമത്തിന്റെ വേര് അറുത്ത് മാറ്റപ്പെടാതെ സാമ്പത്തിക, സാമൂഹിക സഹകരണം ഈ ഗ്രാമം ഉറപ്പാക്കുന്നു. പൂര്‍ണ്ണമായും വിദേശത്ത് കുടിയേറിയവര്‍ പോലും തങ്ങളുടെ ഗ്രാമത്തിലെ വേരുകള്‍ മറക്കുന്നില്ല. നാട്ടിലെ ബന്ധുക്കള്‍ വഴി ഗ്രാമത്തിലെ ബാങ്കുകളില്‍ ഇവര്‍ നിക്ഷേപം നടത്തുന്നു. കൃഷിയാണ് ഗ്രാമത്തിലെ പ്രധാന തൊഴില്‍, ഇതില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ ഇവര്‍ മുംബൈയിലേക്ക് കയറ്റി അയക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍