News

പഠനവും ജോലിയും ഓണ്‍ലൈനായ 'സ്മാര്‍ട്ട്' ഇന്ത്യയില്‍ ലാപ്പ്‌ടോപ്പുകളുടെ ആവശ്യം വര്‍ധിക്കുന്നു

മുംബൈ: വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ പഠനം തുടങ്ങിയ രീതികള്‍ വര്‍ധിച്ചത് കാരണം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനിടയിലും ലാപ്ടോപ്പുകളുടെ ആവശ്യകത കൂടുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ പുതിയതും പുതുക്കിയതുമായ ലാപ്പ്‌ടോപ്പുകള്‍ക്കായി തിരയുന്നവരുടെ എണ്ണം വര്‍ധിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ തിരയുന്നവരില്‍ അധികവും ഡെസ്‌ക്ടോപ്പുകളേക്കാള്‍ ലാപ്പ്‌ടോപ്പുകള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വലിയ സ്‌ക്രീനുകളും ആക്സസറികളുമുള്ള താങ്ങാവുന്ന വിലയുളള ലാപ്പ്‌ടോപ്പു?കളാണ് അധികം ആളുകളും അന്വേഷിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പെന്റ്റ് -അപ്പ് ഡിമാന്‍ഡാണ്. ഇതിനാല്‍ തന്നെ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആവശ്യകതയില്‍ ഇടിവുണ്ടാകുമെന്നും വിദ?ഗ്ധര്‍ പറയുന്നു.

നേര്‍ത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡുണ്ടാകുന്നതായാണ് ഐഡിസി റിസര്‍ച്ച് അഭിപ്രായപ്പെടുന്നത്. വലിയ സംരംഭങ്ങള്‍ പ്രീമിയം ഉപകരണങ്ങള്‍ക്കായി നോക്കുമ്പോള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളും വ്യക്തികളും താങ്ങാനാവുന്ന ഓപ്ഷനുകള്‍ക്കായാണ് പണം ചെലവഴിക്കുന്നത്. മെയ് പകുതി മുതല്‍ എല്ലാ ഉല്‍പ്പനങ്ങളും വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ജോലി, ഗെയിമിംഗ് ഓറിയന്റഡ് ലാപ്ടോപ്പുകള്‍ എന്നിവ നിരവധി പേര്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

Author

Related Articles