News

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം; സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് വേള്‍ഡ് ബാങ്ക്. ഇത് വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ 2019ല്‍ പ്രതികൂലമായി ബാധിക്കുമെന്നും ആഗോള വിപണിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും.

2019 ല്‍ 2.9 ശതമാനം വളര്‍ച്ചയാണുണ്ടാവുക. എന്നാല്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം കാരണം 2020 ല്‍ 2.8 ശതമാനം വളര്‍ച്ചാ നിരക്ക് മാത്രമാണ് ആഗോള സാമ്പത്തിക മേഖലയിലുണ്ടാവുകയെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടിലൂടെ അഭിപ്രായപ്പെടുന്നു. 

വ്യാപാര തര്‍ക്കങ്ങള്‍ കാരണം വിപണിയിലെ വായ്പാ ശേഷിയെ തന്നെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വാപകള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായതും പ്രധാന കാരണമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ആഗോള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നൊണ്  റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

 

Author

Related Articles