News

നൂറ് ബില്യണ്‍ ക്ലബ്ബില്‍ ഇടംനേടിയിട്ടുള്ളത് മൂന്ന് പേര്‍ മാത്രം

നൂറ് ബില്യണ്‍ ക്ലബ്ബില്‍ ഇപ്പോള്‍  മൂന്ന് പേര്‍ മാത്രമാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായ പ്രമുഖനും കോടീശ്വരനുമായ ബെര്‍ണാഡ് ആര്‍നോള്‍ട്ടാണ് 100 ബില്യണ്‍ ഡോളറില്‍ ഇടം നേടിയ വ്യക്തി. മറ്റ് രണ്ട് പേരും ആഗോളതലത്തില്‍ പ്രശസ്തി പിടിച്ചുപറ്റിയവരാണ്.

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസും, മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സുമാണ് മറ്റ് രണ്ട് പേര്‍. ലോകത്ത് ഏറ്റവുമധികം ആസ്തിയുള്ള കോടീശ്വരന്‍ ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സുമാണുള്ളത്. 

ബെര്‍ണാഡ് ആര്‍നോള്‍ട്ടിന്റെ ആഢംബര ഉത്പ്പന്ന നിര്‍മ്മാണ കമ്പനിയായ LVMH ന്റെ ഓഹരിയില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. കമ്പനിയുടെ ഓഹരി വില 2.9 ശതമാനം ഉയര്‍ന്ന് 368.80 യൂറോയായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 32 ബില്യണ്‍ ഡോളറാണ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെയാണ് ബെര്‍നാഡ് ആര്‍നോള്‍ട്ട് ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുള്ളത്. 

 

Author

Related Articles