കോവിഡ് പ്രതിസന്ധി: ആഗോള സമ്പദ്രംഗം 4.3 ശതമാനം ചുരുങ്ങും; 6 ലക്ഷം കോടി ഡോളറിന്റെ നഷ്ടം
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി ആഗോളതലത്തില്‍ ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം ചിന്തിക്കുന്നതിനും അപ്പുറത്താകുമെന്ന് യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്മെന്റ് (UNCTAD). ആഗോള സമ്പദ്രംഗം 4.3 ശതമാനം ചുരുങ്ങും. ആറു ലക്ഷം കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകും.
യുഎന്‍സിടിഎഡിയുടെ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ട് 2020 ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, മെക്സികോ എന്നീ രാജ്യങ്ങളുടെ ആകെ സമ്പദ്മേഖലയ്ക്ക് തുല്യമായ തുകയാണ് ആറുലക്ഷം കോടി ഡോളര്‍ എന്നത്. ആഗോള വ്യാപാരം ഈ വര്‍ഷം അഞ്ചിലൊന്നായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 40 ശതമാനവും വിദേശത്തു നിന്നുള്ള പണം വരവ് 100 ബില്യണ്‍ ഡോളറിലേറെയും നഷ്ടമാകും.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 7.6 ശതമാനം ഇടിവാകും ഉണ്ടാകുക. എന്നാല്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പലതും മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള സാധ്യതയുമുണ്ട്. എന്നിരിക്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കുറവായിരിക്കും. ചൈനയുടെ സമ്പദ് രംഗം 1.3 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 5.9 ശതമാനമായി ചുരുങ്ങും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍