ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് സിംഗപ്പൂരിന്റെയും, ജപ്പാന്റെയുമെന്ന് റിപ്പോര്‍ട്ട്
ലോകത്തില്‍ ഏറ്റവമധികം കരുത്തുള്ള പാസ്പോര്‍ട്ട് ജപ്പാന്റെയും, സിംഗപ്പൂരിന്റേതുമാണ്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിസയില്ലാതെ പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് പട്ടിക ഹെന്‍ലി ഇന്‍ഡക്സ് തയ്യാറാക്കിയത്. പാസ്പോര്‍ട്ടിന്റെ മൂല്യത്തില്‍ 86ാം സ്ഥാനത്താണ് ഇന്ത്യാന് പാസ്പോര്‍ട്ട് ഇടംപിടിച്ചിട്ടുള്ളത്. 189 രാജ്യങ്ങളിലേക്ക് ജപ്പാന്റെയും, സിംഗപ്പൂറിന്റെയും പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. അതേസമയം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന് വിസയില്ലാതെ 30 രാജ്യങ്ങളിലും, നേപ്പാളിന് 38 രാജ്യങ്ങളിലും വിസയില്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്.
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം പഠറിപ്പോര്ട്ടിനായി തിരഞ്ഞെടുത്തത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അതസമയം ജര്‍മ്മനിയുടെ പാസ്പോര്‍ട്ട് രണ്ടാം സ്ഥനത്ത് ഇടംപിടിച്ചു. ജര്‍മ്മനിയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 187 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ജര്‍മ്മനി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് സിംഗപൂരും, ജപ്പാനും ഇടംപിടിച്ചിട്ടുള്ളത്.
ഡെന്മാര്ക്ക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് 186 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിസ വേണ്ട. മറ്റ് രാജങ്ങള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ പറ്റുന്ന രാജ്യങ്ങളുടെ എണ്ണം ഇതൊക്കെയാണ്. ആസ്ത്രേലിയ, പോര്‍ച്ചുഗല്‍ (184), ബംഗ്ലാദേശ്, ലബനാന് ഇറാഖ് (39) എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ റാങ്കിങ് പട്ടികയില്‍ ഏറ്റവും താഴെയുള്ളത് ഇറാഖും, അഫ്ഗാനിസ്ഥാനുമാണ്. അഫ്ഗാനിസ്ഥാന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്രെ ചെയ്യാന്‍ പറ്റുന്ന രാജ്യങ്ങള്‍ 25 ഉം, ഇറാഖിന് 27 ഉം ആണ്. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും നയതന്ത്ര ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് വിസയില്ലാതെ യാത്ര ചെയ്യാനുള്ള ആനുകൂല്യം നടപ്പിലാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍