ആഗോള സ്മാര്‍ട് ഫോണുകളുടെ വില്‍പ്പനയില്‍ 2019 ഇടിവെന്ന് റിപ്പോര്‍ട്ട്; കണക്കുകള്‍ പുറത്തുവിട്ട് വിപണി നിരീക്ഷണ സ്ഥാപനമായ ഗാര്‍ട്നര്‍ രംഗത്ത്
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2008 ന് ശേഷം ഇതാദ്യമായാണ് ആഗോളതലത്തിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയത്. സ്മാര്‍ട് ഫോണ്‍ മേഖലയിലെ ടെക്നോളജി വളര്‍ച്ച അതിവേഗത്തില്‍ മുന്നേറുമ്പോഴാണ് സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ വന്‍ തളര്‍ച്ച രൂപപ്പെട്ടിട്ടുള്ളത്. ആഗോളതലത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിപണി നിരീക്ഷണ സ്ഥാപനമായ ഗാര്‍ട്നര്‍, Inc വ്യക്തമാക്കിയിട്ടുള്ളത്.
2020 ല്‍ ആഗോള സ്മാര്‍ട് ഫോണ്‍ വിപണി തിരിച്ചുവരവിലേക്കെത്തുമെന്നാണ് വിപണി നിരീക്ഷണ സ്ഥാപനം ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2020 ല്‍ ആഗോള സ്മാര്‍ട് ഫോണ്‍ വിപണി 1.57 ബില്യണിലേക്കെത്തുമെന്നും, വില്‍പ്പനയില്‍ മൂന്ന് ശതമാനത്തോളം വളര്‍ച്ച നേടുമെന്നാണ് ഗ്രാന്റര്‍, Inc വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 2019 ല്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ വലിയ വെല്ലുവിളികളാണ് ഉണ്ടായിട്ടുള്ളത്.അതേസമയം യുഎസ്-ചൈന വ്യാപാര തര്‍ക്കവും, ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുമാണ് സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണം. ന്നാല് തടസ്സങ്ങള്‍ എല്ലാം നീങ്ങി 2020 ല്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന കരകയറുമെന്നാണ് പ്രതീക്ഷ. 2020 ല്‍ ഭൂരിപക്ഷം സ്മാര്‍ട് ഫോണുകളും 5ജി നെറ്റ് വര്‍ക്കിലേക്ക് എത്തുന്നതോടെ സ്മാര്‍ട് ഫോണ്‍ വിപണി കരയകയറുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ സ്മാര്‍ട് ഫോണ്‍ വിപണി കൂടുതല്‍ വളര്‍ച്ചയുടെ പാതയിലേക്കെത്തുമെന്നാണണ് ഗാര്‍ടനര്‍ ഐഎന്‍സി വ്യക്തമാക്കുന്നത്. 2020ല്‍ 5ജി ഫോണുകളുടെ വില്‍പ്പന 221 മില്യണ്‍ യൂണിറ്റായിരിക്കുമെന്ന് ഗാര്‍ട്നര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല ആകെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയുടെ 12 ശതമാനമായിരിക്കും. 2021ല്‍ ഇരട്ടിയിലധികം വളര്‍ച്ചയോടെ 489 മില്യണ്‍ യൂണിറ്റുകളിലേക്ക് 5ജി വില്പ്പനയിലേക്കെത്തുമെന്നും വിപണി നിരീക്ഷണ സ്ഥാപനം വ്യക്തമാക്കുന്നു.
300 ഡോളറില്‍ താഴെ വിലയുള്ള 5 ജി ഫോണുകള്‍ ഇപ്പോഴത്തെ സാഹചര്യത്തിലുണ്ടെന്നും പറയപ്പെടുന്നു. 5 ജി ഫോണുകളുടെ വില്‍പ്പന വളര്‍ച്ച 12 മാസത്തിനുള്ളില്‍ 4 ജി ഫോണുകളെ മറികടക്കുമെന്നും ഗാര്‍ട്നര്‍ പറയുന്നു. 5ജി ഫോണുകളുടെ വളര്‍ച്ച അതിവേഗം വളരുമെന്നാണ് പ്രതീക്ഷയെന്നും വിപണി നിരീക്ഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍