ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ നേടിയ വരുമാനം 1,245.17 കോടി രൂപ; കുറഞ്ഞ ചിലവില്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചുവെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി:ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും മികച്ചതും, പരീക്ഷണാടിസ്ഥാനത്തില്‍ മുന്‍പന്‍ന്തിയില്‍ നില്ക്കുന്ന കമ്പനിയാണ് ഐഎസ്ആര്‍ഒ. 2018-2019 സാമ്പത്തിക വര്‍ഷം ഉപഗ്രഹം വിക്ഷേപിച്ചതിലൂടെ ഐഎസ്ആര്‍ഒക്ക് 91.63 കോടി രൂപയുടെ അധിക വിദേശ നാണ്യ വരുമാനമാണ് നേതാന് സാധിച്ചത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തിലെ വിക്ഷേപണ വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഏജന്‍സിയുടെ വിക്ഷേപണ വരുമാനം 324.19 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം 232.56 കോടി രൂപയായിരുന്നു വിക്ഷേപണ വരുമാനത്തില്‍ രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 26 രാജ്യങ്ങളില്‍ ഉപഗ്രഹ വിക്ഷേപണം നടത്തി 1,245.17 കോടി രൂപയോളം വരുമാനം നേടിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കുറഞ്ഞ ചിലവില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്പില് പരീക്ഷണങ്ങള്‍ നടത്താന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അസേമയം യുഎസ്, യുകെ, ജര്‍മനി, കാനഡ, സിംഗപ്പൂര്‍, നെതര്‍ലന്‍ഡ്സ്, ജപ്പാന്, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് എന്നീ പത്ത് രാജ്യങ്ങളുമായാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ വിക്ഷേപണത്തിനായുള്ള വാണിജ്യ കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഇക്കാര്യംകേന്ദ്ര ആണവോര്‍ജ ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ 319 വിദേശ ഉപഗ്രഹങ്ങളെ ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഉപഗ്രഹ വിക്ഷേപണത്തിലൂടെ മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ചിലവ് കുറഞ്ഞ രീതിയില്‍ സാ്ങ്കേതിക മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമമാണ് ഐഎസ്ആര്‍ഒ നടത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍