News

മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരം ഫിബ്രുവരിയില്‍ കുറഞ്ഞു; ഫിബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് 2.26 ശതമാനമായി ഇടിഞ്ഞു

ന്യൂഡല്‍ഹി: ഫിബ്രുവരയിലെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.26 ശതമാനത്തിലേക്കെത്തിയതായി റിപ്പോര്‍ട്ട്.  ജനുവരി മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പം ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വില ഇടിഞ്ഞതാണ് ഫിബ്രുവരി മാസത്തിലെ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്.  അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ പണപ്പെരുപ്പനിരക്കില്‍ രേഖപ്പെടുത്തിയത് 2.93 ശതമാനവുമാണ്. 

എന്നാല്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ജനുവരി മാസത്തിലെ പണപ്പെരുപ്പ നിരക്ക് 10.12 ശതമാനമായിരുന്നു. എന്നാല്‍ ഫിബ്രുവരിയില്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പണപ്പെരുപ്പ നിരക്ക് 7.31 ശതമാനമാണ് രേഖപ്പെടുത്തിയത്.  മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള  പണപ്പെരുപ്പം ജനുവരിയില്‍ 3.1 ശതമാനമായി ഉയര്‍ന്നു. അതേസമയം ഡിസംബറില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.59 ശതമാനം ആയിരുന്നു രേഖപ്പെടുത്തിയത്.  ഉള്ളിയുടെ തക്കാളിയുടെയും വില വര്‍ധനവാണ് ജനുവരിയിലെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുള്ളത്. 

അതേസമയം കഴിഞ്ഞവര്‍ഷം  ജനുവരിയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് wholesale price index (WPI) 2.76 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.  മാത്രമല്ല ജനുവരിയിലെ വിലക്കയറ്റില്‍  ആകെ രേഖപ്പെടുത്തിയത് 11.51  ശതമാനവും 2019 ജനുവരിയില്‍ രേഖപ്പെടുത്തിയത് 2.41 ശതമാനവുമാണ്. 

ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഡിസംബറില്‍ 7.35 ശതമാനവും  ഭക്ഷ്യ വിലക്കയറ്റം 14.19 ശതമാനവുമായിരുന്നു. അതേസമയം മറ്റ് വ്യാവസായിക ഉത്പാദനത്തിലും വൈദ്യുതി ഉപയോഗത്തിലും കുറവ് രേഖപ്പെടുത്തി.  മാത്രമല്ല റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ജനുവരിയില്‍ 68 മാസത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കെത്തിയിരുന്നു. ജനുവരിയിലെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കില്‍  രേഖപ്പെടുത്തിയത് തന്നെ 7.59 ശതമാനമാണ്.  ഭക്ഷ്യ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കാകട്ടെ 13.63ശതമാനവും ആണ്.  

രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തിലും, വൈദ്യുതി ഉത്പ്പാദനത്തിലും കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഉപഭോക്തൃ വിലയെ അടിസ്ഥാനമപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് 7.35 ശതമാനവുമാണ്.  അതേസമയം  വ്യവസായി ഉത്പ്പാനത്തിന്റെയും,  മാനുഫാക്ചറിംഗ് മേഖലയിലെ ഇടിവും  കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള (സിപിഐ) വിലയെ സൂചിപ്പിക്കുന്നത്  1.8 ശതമാനവുമാണ്.  വൈദ്യുതി ഉത്പ്പാദനത്തിലടക്കം നിലവില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

Author

Related Articles