News

ഡബ്ല്യുപിഐ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത വില സൂചികയെ (ഡബ്ല്യൂപിഐ) യെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് മാസത്തില്‍ 2.45 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്. അതേസമയം 2019 ഏപ്രില്‍ മാസത്തെ മൊത്ത വ്യാപാര സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.07 ശതമാനമാണെന്നാണ് കണക്കുകളിൂടെ വ്യക്തമാക്കുന്നത്. ഇതോടെ ഡബ്ല്യുപിഐ പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറഞ്ഞ താഴ്ചയിലേക്കെത്തിയെന്നാണ് പറുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ മൊത്ത വ്യാപാര സൂചികയിലെ പണപ്പെരുപ്പ നിരക്ക് 4.78 ശതമാനമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

മൊത്ത വ്യാപാര സൂചികയില്‍ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത് 2018 സെപ്റ്റംബറിലാണ്. ഏകദേശം 5.22 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഭഷ്യ സാധനങ്ങളുടെയും, ഇന്ധനത്തിന്റെയും വിലയിലുണ്ടായ ചാഞ്ചാട്ടമാണ് ഡബ്ല്യുപിഐ പണപ്പെരുപ്പം കുറയാന്‍ കാരണമായത്.  ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം 2019 മെയ് മാസത്തില്‍ രേഖപ്പെടുത്തിയത് 6.99 ശതമാനമാണ്. ഏപ്രില്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 7.37 സതമാനമാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

 

Author

Related Articles