News

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ്

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ജൂലായില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജൂണിലെ 12.07 ശതമാനത്തില്‍ നിന്ന് ജൂലായില്‍ 11.16 ശതമാനമായാണ് കുറഞ്ഞത്.  ഇന്ധനം, ഊര്‍ജം തുടങ്ങിയമേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതില്‍ കുറവ് വരുത്തിയത്.

കഴിഞ്ഞ മെയ് മാസത്തില്‍ 13.11 ശതമാനമായിരുന്നു ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ്. 2020 ജൂലായില്‍ മൈനസ് 0.25 ശതമാനവും. അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, മിനറല്‍ ഓയില്‍, നിര്‍മിത വസ്തുക്കള്‍ തുടങ്ങിയവയുടെ വിലയില്‍ വര്‍ധനവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Author

Related Articles