മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തില്‍ കുറഞ്ഞു; ഭക്ഷ്യ ഉത്പ്പന്നങ്ങളുടെയും, ഇന്ധനത്തിന്റെയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് (ഡബ്ല്യുപിഐ)രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. പച്ചക്കറി, ഇന്ധം, ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ വില കുറഞ്ഞത് മൂലമാണ് മൂലമാണ് പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തില്‍ കുറഞ്ഞ നിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 23 മാസത്തിനിടെ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 2.02 ശതമാനമാണ് കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.45 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
ജൂണ്‍ മാസത്തില്‍ പച്ചക്കറി ഉത്പ്പന്നങ്ങളുടെ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് അതേസമയം പച്ചക്കറി വിലയില്‍ 33.15 ശതമാനമായിരുന്ന മെയ് മാസത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. മാനുഫാക്ചറിംഗ് ഉത്പ്പന്നങ്ങളുടെ വില ജൂണ്‍ മാസത്തില്‍ 0.94 ശതമാനമാണ് വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെയ്മാസത്തില്‍ 1.28 ശതമാനം വര്‍ധനവാണ് മാനുഫാക്ചറിംഗ് വിലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 6.98 ശതമാനമാണ്. മെയ് മാസത്തില്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വില 6.99 ശതമനാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഇന്ധന വിലയില്‍ ജൂണ്‍ മാസത്തില്‍ 2.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മേയ് മാസത്തില്‍ 0.98 ശതമാനം വില വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപെരുപ്പ നിരക്ക് ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 3.24 ശതമാനമാണ്. 23 മാസത്തിനിടെ രേഖപ്പെടുത്തിയ രാജ്യത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക മേഖലയിലെ ഉണ്വാണ് മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞതായി കണക്കാക്കുന്നത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആര്‍ബിഐ വീണ്ടും പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറക്കുന്നത് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍