മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം താഴ്ന്ന നിലയില്‍; ജൂലൈ മാസത്തില്‍ 1.08 ശതമാനത്തിലേക്കെത്തിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള (ഡബ്ല്യുപിഐ) പണപ്പെരുപ്പം നിരക്ക് 25 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.08 ശതമാനത്തിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജൂണ്‍ മാസത്തില്‍ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നിരക്ക് 2.02 ശതമാനവുമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2018 ജൂലൈ മാസത്തില്‍ രാജ്യത്തെ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2018 ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയത് 5.27 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഭക്ഷ്യോത്പ്പന്നങ്ങളുടെ മൊത്തവില പണപ്പെരുപ്പം കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യോത്പ്പന്നങ്ങളുടെ പണപ്പെരുപ്പം 2019 ജൂലൈ മാസത്തില്‍ 6.15 ശതമാനത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ മൊത്തവില പണപ്പെരുപ്പ നിരക്ക് 6.98 ശതമാനത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. എന്നാല്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയാന്‍ കാരണമായത് ഇന്ധന, വൈദ്യുതി മേഖലയിലയെും, വൈദ്യുതി മേഖലയിലും അുഭവപ്പെട്ട പണച്ചുരുക്കമാണ്.
എന്നാല്‍ ഇന്ധന മേഖലയില്‍ അനുഭവപ്പെട്ട പണപ്പെരുപ്പം 3.64 ഉം, വൈദ്യുതി മേഖലയില്‍ 2.2 ശതമാനവുമാണ് മൊത്തവിലയെ അടിസഥാനമാക്കിയുള്ള പണപ്പരപ്പ നിരക്കായി ആകെ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ ആകെ പണപ്പെരുപ്പം ജൂലൈ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 4.29 ശതമാനവും, ജൂണില്‍ ആകെ രേഖപ്പെടുത്തിയത് 5.06 ശതമാനമാണ് രേഖപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍