ഇന്ത്യന്‍ ഗ്രാമങ്ങളും കൈക്കുമ്പിളിലാക്കാന്‍ ഷവോമി; 2000 എംഐ എക്സ്ക്ലൂസീവ് ഷോറൂമുകള്‍ ഉടനെത്തും; 18 മാസങ്ങള്‍ക്കകം 3000 അധിക സ്റ്റോറുകളെന്നും പ്രഖ്യാപനം
ബെംഗലൂരു: രാജ്യത്തെ ഗ്രാമ പ്രദേശങ്ങളും ചെറു പട്ടണങ്ങളും കൈയ്യടക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഭീമനായ ഷവോമി. ഇതിന്റെ ഭാഗമായി ഗ്രാമ പ്രദേശങ്ങളിലടക്കം 2000 എക്സ്ക്ലൂസീവ് എംഐ ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കും. ഷവോമിയുടെ വില്പന ചെറിയ തോതില്‍ കുറഞ്ഞു വരുന്ന സാഹര്യത്തിലാണ് പുത്തന്‍ നീക്കം. ഏറ്റവും ഒടുവിലായി 1000 എം ഐ സ്റ്റോറുകള്‍ ആരംഭിച്ചതിന് പിന്നാലെ തേര്‍ഡ് പാര്‍ട്ടി സ്റ്റോറുകള്‍ വഴിയും കച്ചവടം ഉഷാറാക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി.
ഈ വര്‍ഷം അവസാനത്തോടെ വില്പനയില് 50 ശതമാനം വര്‍ധനയ്ക്ക് ഇത് സഹായിക്കുമെന്നാണ് ഷവോമി അധികൃതര്‍ കരുതുന്നത്. മാത്രമല്ല വരുന്ന 18 മാസങ്ങള്‍ക്കകം 3000 അധിക സ്റ്റോറുകള്‍ ആരംഭിക്കുമെന്നും ഷവോമി ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ മനു ജെയ്ന്‍ അറിയിച്ചു. അഞ്ചു വര്‍ഷം മുന്‍പ് മുതല്‍ തന്നെ രാജ്യത്ത് ഷവോമി വില്പന ആരംഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് വില്പന അത്ഭുതകരമാം വിധം വര്‍ധിച്ചത്.
ഓഫ്ലൈന് മാര്‍ക്കറ്റില്‍ കമ്പനിയ്ക്ക് 20 ശതമാനം പങ്കാളിത്തമാണുള്ളതെന്നും ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഷവോമി വ്യക്തമാക്കുന്നു. ബാറ്ററിയിലെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. ബാറ്ററി ബാക്ക് അപിലെ പ്രശ്നം പരിഹരിക്കുന്നതിനായി സോളാര്‍ പാനലാണ് ഷവോമി തുറുപ്പ് ചീട്ട്. ക്യാമറക്ക് താഴെയായിരിക്കും ഷവോമി സോളാര്‍ പാനല്‍ ഉള്‍ക്കൊള്ളിക്കുക.
നേര്‍ത്ത സോളാര്‍ പാനലാണ് ഫോണിലുണ്ടാവുക. അതുകൊണ്ട് തന്നെ ഫോണിന്റെ ഭാരം വര്‍ധിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ഫോണിന്റെ പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറായിരിക്കും ഷവോമി ഉള്‍ക്കൊള്ളിക്കുക. നോച്ച് ഇല്ലാതെ ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയുമായിട്ടായിരിക്കും ഷവോമിയുടെ ഫോണ്‍ വിപണിയിലെത്തുക.
സെല്‍ഫി കാമറ സ്ക്രീനിനുള്ളിലായിരിക്കും. ഇടതുവശത്ത് സിം ട്രേയും, വലതു വശത്ത് ശബ്ദ നിയന്ത്രണ ബട്ടണുകളും, പവര്‍ ബട്ടണും ഇടം നല്കിയിരിക്കുന്നു. അടിയിലായി ഇരട്ട സ്പീക്കറുകളും അവക്ക് മധ്യേ യു.എസ്.ബി-ടൈപ്പ് സി പോര്‍ട്ടുംകാണാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍