News

10 മിനിറ്റിനകം വ്യക്തിഗത വായ്പ; ഷവോമിയുടെ മീ ക്രെഡിറ്റ് ഉടന്‍

ദില്ലി: ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി വ്യക്തിഗത വായ്പകള്‍ക്കായി  മി ക്രെഡിറ്റ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു.മി ക്രെഡിറ്റിന്റെ പുതുക്കിയ പതിപ്പാണ് ഡിസംബര്‍ 3 ന് അവതരിപ്പിക്കുക.ഷവോമിയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍ വ്യക്തിഗത വായ്പ അനുവദിക്കുന്ന പ്ലാറ്റ് ഫോം ആണ് മീ ക്രെഡിറ്റ്.

ബംഗളുരു ആസ്ഥാനമായുള്ള ക്രെഡിറ്റ് ബീ യുവിന്റെ പങ്കാളിത്തത്തോടെയാണ് ഇത് ആരംഭിച്ചിരുന്നത്. ഉപഭോക്താവിനെ തിരിച്ചറിയാന്‍ കെവൈസി പൂര്‍ത്തിയാക്കുന്ന പത്ത് മിനിറ്റ് മാത്രം വായ്പ അനുവദിക്കാനെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പനയിലൂടെ അതിവേഗം വളര്‍ച്ച സ്വന്തമാക്കിയ ഷവോമി ഇപ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി സവിശേഷമായ അവസരങ്ങളാണ് നല്‍കുന്നത്. വിപണി വിഹിതം വര്‍ധിപ്പിച്ച് ഇന്ത്യന്‍ വിപണി കൈയ്യടക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഷവോമി മീ ക്രെഡിറ്റ് അവതരിപ്പിക്കുന്നത്. 

സ്മാര്‍ട്ട്‌ഫോണ്‍,ടിവി അടക്കമുള്ള വിവിധ ഗാഡ്ജറ്റുകളുടെ വിപണിയും ഇന്ത്യയില്‍ വിപുലമാക്കാനാണ് ഷവോമിയുടെ പരിശ്രമം. മീ ക്രെഡിറ്റ് അനുവദിക്കുന്നതോടെ ധാരാളം ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്ക്. വ്യക്തിഗത വായ്പകള്‍ക്ക് മറ്റ് ഇഎംഐ പ്ലാറ്റ്‌ഫോമുകളെ തേടിപ്പോകാതെ മീ ക്രെഡിറ്റില്‍ എത്തിക്കുന്നത് കമ്പനിക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റ് ഷവോമിയുടെ മോഡലുകളാണ്.

ഉത്സവകാല സീസണില്‍ മാത്രം ഇന്ത്യയില്‍ അഞ്ച് ലക്ഷം സ്മാര്‍ട് ടിവികളാണ് കമ്പനി വിറ്റഴിച്ചിരുന്നത്.  ഓണ്‍ലൈനിന് പുറമേ ഓഫ്‌ലൈന്‍ വിപണിയിലും സജീവമാകാന്‍ പുതിയ പദ്ധതികള്‍ കമ്പനി തയ്യാറാക്കുന്നു.

Author

Related Articles