യാഹൂ അടച്ചുപൂട്ടുന്നു; പ്രവര്‍ത്തനം ഡിസംബര്‍ 15 വരെ മാത്രം; ഓര്‍മ്മയാകുന്നത് 19 വര്‍ഷത്തെ സേവനം
ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുന്നു. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ അടച്ചു പൂട്ടുന്നതെന്ന് വെരിസോണ്‍ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പുകളുടെ ഉപയോഗം ക്രമാതീതമായി കുറഞ്ഞിരുന്നു.
ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. യാഹൂ വെബ്സൈറ്റും ലഭ്യമാകില്ല. യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കള്‍ ഇ-മെയില്‍ അയയ്ക്കാന്‍ ശ്രമിച്ചാല്‍ മെസേജ് ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ച് മെസേജ് ലഭിക്കുകയും ചെയ്യും.
അതേസമയം നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിള്‍ ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇ-മെയില്‍ അഡ്രസ് എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് മാത്രമേ കഴിയൂ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍