യെസ് ബാങ്ക് യെസ് ആയി;ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണാവസ്ഥയില്‍; നിക്ഷേപകര്‍ നന്ദി പ്രകടിപ്പിച്ച് രംഗത്ത്;സര്‍ക്കാറിനെയും ആര്‍ബിഐയെയും വിശ്വാസത്തിലെടുത്ത് നിക്ഷേപകര്‍ വീണ്ടും ബാങ്കിലേക്ക്
ന്യൂഡല്‍ഹി: ഒടുവില്‍ യെസ് ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണ അവസ്ഥയിലേക്കെത്തി. രണ്ടാഴച്ചയ്ക്ക് ശേഷമാണ് യെസ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങള്‍ വീണ്ടും ആരംഭിച്ചത്. ബാങ്കിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും കഴിഞ്ഞദിവസം എഠുത്തുകളഞ്ഞു. ഓണ്‍ലൈന്‍ ഇടപാടുകളും ബാങ്ക് പൂര്‍ണതോതില്‍ പുനസ്ഥാപിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ ശാഖകള്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ബാങ്കിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാന്‍ കാരണം എസ്ബിഐയുടെ നിക്ഷേപമാണ്. ബാങ്കിനെ പ്രതസിന്ധിയില്‍ നിന്ന് കരകയറ്റാന്‍ ധനകാര്യ രംഗത്തെ വിവിധ ബാങ്കുകള്‍ രംഗത്തെത്തിയത് തുണയായി.
എന്നാല്‍ യെസ് ബാങ്കിനെ പഴയ അവസ്ഥയിലേക്കെത്തിക്കാന്‍ സര്‍ക്കാറും ആര്‍ബിഐയും തീവ്രമായ ശ്രമങ്ങളാണ് ആരംഭിച്ചത്. ഫെഡറല്‍ ബാങ്ക്, എസ്ബിഐ, ബന്ധന് ബാങ്ക് തുടങ്ങിയവരുടെ നിക്ഷേപം ബാങ്കിലേക്ക് എത്തിക്കാനും, ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിയത് ശ്രദ്ധയമായി. നിക്ഷേപകരെ അസ്വസ്ഥരാക്കാതെയുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐ സ്വീകരിച്ചിട്ടുള്ളത്.
നിലവില്‍ എസ്ബിഐ, ബന്ധന് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവര്‍ യെസ് ബാങ്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. യെസ് ബാങ്കില്‍ 7250 കോടി രൂപ നിക്ഷേപിക്കുമെന്ന് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ 6050 കോടി രൂപയോളം എസ്ബിഐ യെസ് ബാങ്കിന് കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ കരകയറ്റാന്‍ വലിയ പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്സിയും ചേര്‍ന്ന് യെസ് ബാങ്കില്‍ ആകെ നിക്ഷേപിക്കുക 1,000 കോടി രൂപയോളമായിരിക്കും. രാജ്യത്തെ ഏഴ് സ്വകാര്യ ബാങ്കുകള്‍ യെസ് ബാങ്കില്‍ 3,950 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട് ഇതിനോടകം. ആക്സിസ് ബാങ്കും, കോട്ടക് മഹീന്ദ്ര ബാങ്കും കൂടി ചേര്‍ന്ന് 600 കോടി രൂപയോളം നിക്ഷേപിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍