റാണ കപൂറും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള ഇടപാടുകള്‍ പുറത്ത്; രാജീവ് ഗാന്ധിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന എംഎഫ് ഹുസൈന് ചിത്രം റാണ കപൂറിന് പ്രിയങ്ക വിറ്റഴിച്ചത് രണ്ട് കോടി രൂപയ്ക്ക്; 2010 ജൂണില്‍ നടന്ന പണമിടപാട് ചെക്കിലൂടെ; പ്രിയങ്ക റാണ കപൂറിന് അയച്ച കത്തും പുറത്ത്
ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ സ്ഥപകന്‍ റാണ കപൂറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. റാണാ കപൂറിന്റെ വസതിയില്‍ നിന്ന് രണ്ട് കോടി രൂപ വിലയുള്ള പെയിന്റിങ്ങും ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഈ പെയിന്റിംഗ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായ പ്രയിങ്ക ഗാന്ധിയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് റാണ കപൂര്‍ സ്വന്തമാക്കിയതാണ്. പ്രമുഖ ചിത്രകാരനായ എംഎഫ് ഹുസൈന്റെ വരയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി പ്രയങ്ക ഗാന്ധി 2010 ജൂണില്‍ റാണാ കപൂറിനെഴുതിയ കത്തും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തു.
1985ല്‍ കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷ വേളയില്‍ രാജീവ് ഗാന്ധിക്കു സമ്മാനിച്ചതാണ് ചിത്രം. പിന്നീട് പ്രിയങ്കയുടെ പക്കലിലായി ചിത്രം. താന്‍ ചിത്രം വില്പന നടത്താന്‍ തീരുമാനിച്ചപ്പോള്‍ താല്പര്യം കാണിച്ചതിനു നന്ദിയുണ്ടെന്നു പ്രിയങ്ക റാണ കപൂറിനെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. പണം ലഭിച്ചതായും ചെക്ക് മുഖേനയാണു പണമിടപാട് നടന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കോടി രൂപയ്ക്ക് നടന്ന ഇടപാടിനെ പറ്റിയുള്ള പൂര്‍ണമായ വിവരങ്ങള്‍ കത്തില്‍ പ്രതിപാദിച്ചതോടെ പ്രിയങ്ക ഗാന്ധിയും വിവാദങ്ങളിലേക്ക് വീണുവെന്ന് പറയാം. രാജീവ് ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ചിത്രമാണ് പ്രിയങ്ക ഗാന്ധി റാണാ കപൂറിന് രണ്ട് കോടി രൂപയ്ക്ക് വിറ്റഴിച്ചത്.
ബിജെപി ഇടപാടിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും സുതാര്യമായ ഇടപാടുകളാണ് നടന്നതെന്നും ഇക്കാര്യം നികുതി റിട്ടേണില്‍ വ്യക്തമാക്കിയിട്ടുണ്ടന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
അന്വേഷണം ശക്തമാക്കി സിബിഐ
യെസ് ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിനെതിരെ ഊര്‍ജിതമായ അന്വേഷണം നടത്തിയിരിക്കുകയാണ് സിബിഐ. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ കുടുംബങ്ങളുടെ ഓഫീസിലും യെസ് ബാങ്കിന് വായ്പ തിരിച്ചടയ്ക്കാനുള്ള സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. മുംബൈയിലെ ഏഴിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ കസ്റ്റഡിയില്‍ കഴിയുന്ന റാനാ കപൂറിന്റെ മകളുടെ വസതിയിലും ഓഫീസിലും സിബിഐ ഊര്‍ജിതമായ അന്വേഷണം നടത്തി.
മാര്‍ച്ച് ഏഴിനാണ് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഡി എച്ച് എഫ് എല്ലിന് 4,500 കോടി രൂപ നല്‍കിയതിന് പിന്നാലെ റാണാ കപൂറിന്റെ കടലാസ് കമ്പനിയായ ഡോയറ്റ് അര്‍ബര്‍ വെഞ്ചേസിലേക്ക് 600 കോടി എത്തിയെന്നായിരുന്നു ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. റാണാ കപൂറിനു പുറമെ ഡി.എച്ച്.എഫ്.എല്‍ മേധാവി കപില്‍ വാദവനെതിരെയും അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ സിബിഐ ചുമത്തി. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരിലേക്ക് സിബിഐ അന്വേഷണം വ്യാപിപ്പിച്ചത്.
ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് വായ്പ അനുവദിച്ചതിന് പിന്നാലെ റാണാ കപൂറിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് കോടികളെത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തികമായി തകര്‍ച്ചയിലേക്ക് വഴുതി വീണ യെസ് ബാങ്കില്‍ നിന്ന് വായ്പകളെടുക്കാന്‍ റാണ കപൂര്‍ 20 വ്യാജ കമ്പനികളാണ് മെനഞ്ഞുണ്ടക്കിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. കണക്കില്‍പ്പെടാത്ത പണം സ്വരൂപിക്കുക, ആസ്തികളിലടക്കം ക്രമക്കേടുകള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരുപതോളം വരുന്ന വ്യാജ കമ്പനികളെ റാനാ കപൂര്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കപൂറും കുടുംബവും ഇതില്‍ പങ്കാളിയാണെന്നും തട്ടിപ്പിന്നായി തന്ത്രപ്രധാനമായ നീക്കം റാണ കപൂര്‍ നടത്തിയെന്നുമാണ് ഇഡി അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കപൂറും, ഭാര്യ ബിന്ദുവും, മക്കളും ചേര്‍ന്നാണ് വ്യാജ കമ്പനികളുടെ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ റാനാ കപൂറിനെ മുംബൈ കോടതിയില്‍ ഹാജരാക്കുകയും മൂന്ന് ദിവസത്തേക്ക് ഇഡികസ്റ്റഡിയില്‍ വിടുകയും ചെയ്തു.
മുംബൈ ബല്ലാഡ് എസ്റ്റേറ്റിലെ ഓഫീസില്‍ വെച്ച് 20 മണിക്കൂറോളമാണ് റാണ കപൂറിനെ വിശദമായി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധന നിയമ പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കപൂറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന, ധനക്കമ്മിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്ന് റാണ കപൂറുമായി ബന്ധമുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വേഴ്സ് (ഇന്ത്യ) എന്ന കമ്പനി 600 കോടി രൂപ കൈപ്പറ്റിയതാണ് ഇഡി നിലവില്‍ അന്വേഷണത്തില്‍ നിന്ന കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കിട്ടാക്കടം പെരുകിയ സാഹചര്യത്തില്‍ റാണ കപൂറിനെ ചോദ്യം ചെയ്യാതെ നിവര്‍ത്തിയില്ലെന്ന് മാത്രമല്ല, യെസ് ബാങ്കിലെ നിക്ഷേപകര്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതേസമയം റാണയുടെ കുടുംബത്തിന്റെ പക്കലുള്ള 2000 കോടി രൂപയോളം വരുന്ന നിക്ഷേപ സ്വത്തുക്കളുടെയും, ആസ്തികളുടെയുമെല്ലാം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്കിന്റെ തകര്‍ച്ചയയുമായി ബന്ധപ്പെട്ട് സിബിഐ ഊര്‍ജിത അന്വേഷണമാണ് നടത്തുന്നത്. നിലവില്‍ യെസ് ബാങ്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍