News

ഇന്ത്യയില്‍ മാന്ദ്യം താത്കാലികമെന്ന് മുകേഷ് അംബാനി; പരിഷ്‌കരണങ്ങള്‍ തുടരുന്നു; മികച്ച സാമ്പത്തിക പരിഷ്‌കരണത്തിന്റെ അഭാവമുണ്ടെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണോ? വിവിധ കോണുകളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നു. അതേസമയം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലമല്ലെന്ന് രഘുറാം രാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മികച്ച സാമ്പത്തിക പരിഷ്‌കരണത്തിന്റെ അഭാവമാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണമെന്നും രഘുറാം രാജന്‍ പറഞ്ഞിരുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയക്ക് പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനി സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താല്‍ക്കാലികം മാത്രമാണെന്നും ഇത് മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ തുടരകയാണെന്നും മുകേഷ് അംബാനി. റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക സംഗമത്തിന്റെ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ് മുകേഷ് അംബാനി പങ്കെടുത്തത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പില്ലെങ്കിലും ചെറിയ മാന്ദ്യമുണ്ടെന്നും പരിഷ്‌കരണങ്ങളുടെ ഭാഗമായി ഈ മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാനി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാന്ദ്യം മറികടക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണെന്നും ഈ ഒരു വര്‍ഷം കൊണ്ട് അത് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാഹന വ്യവസായം, അടിവസ്ത്ര വ്യവസായം, വജ്ര വ്യാപാരം തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം ജിഎസ്ടിയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയിയും വ്യക്തമാക്കിയിരുന്നു.കോര്‍പ്പറേറ്റ് നികുതി കുറച്ചത് വലിയ രീതിയില്‍ ഗുണം ചെയ്യില്ലെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും ബിബേക് ദെബ്രോയ് പറഞ്ഞിരുന്നു.ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോക ബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുന്നതായി കാണിച്ചത്.

റെയില്‍വേയും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍; നഷ്ടക്കണക്ക് ഇങ്ങനെരാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൃത്യമായി ഇടപെട്ടില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം വര്‍ഷങ്ങളോളം തുടരുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്മോഹന്‍ സിങ് പറഞ്ഞിരുന്നു.ജിഎസ്ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക, ഗ്രാമീണ മേഖലയുടെ ഉപഭോഗ ശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പുനരുദ്ധീകരണം, ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത, ടെക്‌സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായിപ്പ ലഭ്യമാക്കുക, അമേരിക്ക-ചൈന വ്യാപരയുദ്ധത്തിന്റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക തുടങ്ങിയവ നിര്‍ദേശങ്ങളും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മന്മോഹന്‍ സിങ് മുന്നോട്ടു വെച്ചിരുന്നു.

Author

Related Articles