News

ഓൺലൈനായി ആർഡി അടയ്ക്കാം; വിശദാംശങ്ങള്‍ അറിയാം

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റുവും ജനകീയമായ പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുത്തനെ കുറച്ചപ്പോള്‍ അഞ്ചുവര്‍ഷ കാലാവധിയുള്ള ആര്‍ഡിയുടെ പലിശയിലും ഇതോടെ കാര്യമായ കുറവുവന്നു. ഏപ്രില്‍ ഒന്നിന് പരിഷ്‌കരിച്ച നിരക്ക് പ്രകാരം റിക്കറിങ് ഡെപ്പോസിറ്റിന് 5.8 ശതമാനം പലിശയാണ് ലഭിക്കുക. ജൂണ്‍ 30 വരെയാണ് പുതുക്കിയ നിരക്കിന്റെ കാലാവധി.

ഇപ്പോൾ ഓണ്‍ലൈനായും പോസ്റ്റ് ഓഫീസ് ആര്‍ഡികളില്‍ നിക്ഷേപിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മന്റെ് (ഐപിപിബി) ആപ്പ് വഴിയാണ് ഇത് സാധ്യമാകുക. ആര്‍ഡിയിലേയ്ക്കുള്ള പ്രതിമാസ നിക്ഷേപ തുക നിങ്ങള്‍ക്ക് ആപ്പുവഴി കൈമാറാം. അതായത് പോസ്റ്റ് ഓഫീസ് കൗണ്ടറിനുമുന്നില്‍ ദീര്‍ഘനേരം വരിനില്‍ക്കാതെ തന്നെ ആര്‍ഡിയിലേയ്ക്ക് പണമടയ്ക്കാമെന്ന് ചുരുക്കം.

എങ്ങനെയെന്ന് നോക്കാം

   - നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഐപിപിബി  അക്കൗണ്ടിലേയ്ക്ക് പണമിടുക.
    - ഡിഒപി പ്രൊഡക്ട് എന്ന വിഭാഗത്തിലേയ്ക്കുപോയി റിക്കറിങ് ഡെപ്പോസിറ്റ് സെലക്ട് ചെയ്യുക.
    - ആര്‍ഡി അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുക. അതിനുശേഷം ഡിഒപി കസ്റ്റമര്‍ ഐഡിയും.
    - ഇന്‍സ്റ്റാള്‍മന്റ് കാലാവധിയും തുകയും തിരഞ്ഞെടുക്കുക.
    - പണം കൈമാറിയാല്‍ ഐപിപിബി നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ അയയ്ക്കും.

പുതിയതായി ചേരുന്നവര്‍ക്ക്

തുടക്കത്തിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തുക. ഒരിക്കല്‍ ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ട് തുറന്ന് കഴിഞ്ഞാല്‍ എല്ലാ ഇടപാടുകളും ഓണ്‍ലൈനായി നടത്താനാകും.

നിലവിലുള്ളവര്‍ക്ക്

    - അക്കൗണ്ട് നമ്പര്‍, കസ്റ്റമര്‍ ഐഡി(സിഐഎഫ്), ജനനതിയതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള  മൊബൈല്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കുക.
    - രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.
    - എംപിന്‍ സെറ്റ് ചെയ്യുക.
    - ഒടിപി നല്‍കുക.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് ആര്‍ഡി ഉള്‍പ്പടെയുള്ളവയുടെ തവണ അടച്ചില്ലെങ്കിലുള്ള പിഴ തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കിയിട്ടുണ്ടെന്ന് തപാൽ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Author

Related Articles