ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേക്ക് ഇനി ബസില്‍ യാത്ര ചെയ്യാം. ഏപ്രിമുതല്‍ ബസ് സര്‍വീസ്
ദില്ലി: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇന്ത്യക്കും മ്യാന്മറിനും ഇടയില്‍ ബസ് സര്‍വീസ് വരുന്നു. ഏപ്രില്‍ മാസം മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍ നിന്നും മ്യാന്മറിലെ മന്ഡാലയിലേക്കാണ് ബസ് സര്‍വീസ്. 579 കി.മീ ദൂരമാണ് സഞ്ചരിക്കേണ്ടി വരിക. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുക.
പിന്നീട് ദിവസേന സര്‍വീസ് നടത്താനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാകുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍സിങ് പറഞ്ഞു. ആരോഗ്യം ,വിദ്യാഭ്യാസം,ടൂറിസം എന്നീ മേഖലകളില്‍ ഈ സര്‍വീസ് ഉപകാരപ്രദമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഉഡാന്‍ പദ്ധതിയുടെ ഭാഗമായി മണിപ്പൂരില്‍ നിന്നും മ്യാന്മറിലേക്ക് വിമാന സര്‍വീസും ആരംഭിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍