എയര്‍ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ആമസോണ്‍ സൗകര്യമൊരുക്കുന്നു
ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ സേവനങ്ങള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ സേവനങ്ങള്‍ ഒരുക്കുകയാണ്. ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതിനുമാണ് ആമസോണ്‍ സൗകര്യമൊരുക്കുന്നത്. പുതിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്.
പുതിയ പ്ലാറ്റ്ഫോമിലൂടെ കൂടുതല്‍ ഇടപെടലുകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ തരത്തിലുള്ള ഇടപാടുകള്‍ക്ക് ആമസോണ്‍ പ്രാപ്തമാകും. ഭക്ഷണം, കാബ് ഓര്‍ഡര്‍, ഹോട്ടല്സ്റ്റേ ബുക്ക് ചെയ്യുക മുതലായവയെല്ലാം ഇതിലൂടെ ലഭ്യമാകും. ആമസോണിന് ഏകദേശം 150 മില്യണ്‍ കസ്റ്റമര്‍മാര്‍ ഉണ്ട്.
ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമാണ് ആമസോണ്‍.കോം. ജെഫ് ബെസോസ് സ്ഥാപിച്ച ഈ ഈ-കോമേഴ്സ് കമ്പനി 1995 ജൂലൈ 16-നാണ് പുസ്തകവില്പ്പന തുടങ്ങിയത്. ഇപ്പോള്‍ വീഡിയോ, സി ഡി, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്, വീഡിയോ ഗെയിമുകള്‍, ഇലക്ട്രിക് ഉല്പന്നങ്ങള്, തുണിത്തരങ്ങള്‍ തുടങ്ങി പല ഉല്പന്നങ്ങളും ആമസോണില്‍ ലഭ്യമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍