News

ഈ വിവരങ്ങള്‍ ഉടനെ പുതുക്കിയില്ലെങ്കില്‍ ഓഹരി വ്യാപാരം നടത്താനാവില്ല

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളില്‍ പുതിയ നിബന്ധനകള്‍. ഈ വിവരങ്ങള്‍ ഉടനെ പുതുക്കിയില്ലെങ്കില്‍ ജൂലായ് 31നുശേഷം ഓഹരി വ്യാപാരം നടത്താനാവില്ല. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, വിലാസം, പാന്‍, വരുമാനം എന്നിവയാണ് നല്‍കേണ്ടത്. വിവരങ്ങള്‍ പുതുക്കാന്‍ ഓണ്‍ലൈനില്‍ സംവിധാനമുണ്ട്. ഇതുസംബന്ധിച്ച് ഓഹരി ബ്രോക്കിങ് ഹൗസുകളും ഡെപ്പോസിറ്ററികളും അക്കൗണ്ട് ഉടമകള്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്.

വരുമാനവും പ്രത്യേകം അപ്ഡേറ്റ്ചെയ്യണം. ഇതിനായി അഞ്ച് സ്ലാബുകളാണ് നല്‍കിയിട്ടുള്ളത്. ഒരു ലക്ഷത്തിന് താഴെ, ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ, അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം വരെ, 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ, 25 ലക്ഷത്തിന് മുകളില്‍. ഇവയിലേതെങ്കിലുമൊന്നാണ് തിരഞ്ഞെടുക്കേണ്ടത്.

Author

Related Articles