News

ട്രായുടെ പുതിയ താരിഫ്; 25 ശതമാനം വില വര്‍ധിക്കുമെന്ന് ക്രിസില്‍

ട്രായ് രാജ്യത്ത് കൊണ്ടു വരുന്ന കേബിള്‍ ടിവി, ഡിടിച്ച നിയന്ത്രണം ഉപഭോക്താക്കളില്‍ നിന്ന് വരിസംഖ്യയില്‍ 25 ശതമാനം വരെ വില വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ആണ് പുതിയ വിവരം പുറത്ത് വിട്ടത്. 

ഈ തീരുമാനം ചില  ചാനകള്‍ക്ക് ഗുണകരാമാകുമെന്നാണ് റിപ്പോര്‍ട്ട്.  പല ചാനലുകളും പെയ്ഡാക്കി മാറ്റിിട്ടുണ്ട്. ഫിബ്രുവരി ഒന്നിനാമ് ട്രായിയുടെപുതിയ നിര്‍ദേശം നിലവില്‍ വരുന്നത്. നിരക്കുകളുടെ സുതാര്യക്കും ഉപഭോക്ചതാക്കളുടെ സകരത്തിനും വേണ്ടിയാണിത്. 

നേരത്തെയുണ്ചായിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ ബില്ലില്‍ 25 ശതമാനം വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ക്രിസില്‍ പങ്കുവെക്കുന്നത്. നിരക്കില്‍ വര്‍ധനവ് ഉണ്ടാകുമ്പോള്‍ അത് ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിമാസം  230-240 വരെ ചാനല്‍കള്‍ക്കായി വരിക്കാര്‍ അടക്കുന്നത്. ഇത് ഇനി 300 രൂപവരെ അടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

 

Author

Related Articles