യൂട്യൂബ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയത് 6800 കോടി രൂപ
ഇന്ത്യക്കാരുടെ ഇടയില്‍ യൂട്യൂബിനുള്ള സ്വാധീനം ചില്ലറയല്ല. 2020ല്‍ മാത്രം യൂട്യൂബ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയത് 6800 കോടി രൂപയാണ്. 683,900 പേര് പൂര്‍ണ സമയ തൊഴില്‍ ചെയ്യുന്നതിന് തുല്യമായ അവസരങ്ങളാണ് 2020ല്‍ യൂട്യൂബിലൂടെ ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്സഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.
വിവിധ കണ്ടന്റുകള്‍, ബ്രാന്‍ഡ് പാര്‍ട്ടണര്‍ഷിപ്പുകള്‍, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ക്രിയറ്റര്‍മാരുടെയും സംരംഭകരുടെയും അവസരങ്ങള്‍ ഒരുപോലെ ഉയര്‍ത്തി. രാജ്യത്ത് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള 4000 ചാനലുകളുണ്ട്. ഇവ പ്രതിവര്‍ഷം സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് നേടുന്നത്.
രാജ്യത്തെ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ 72 ശതമാനത്തിന്റെയും പ്രധാന വരുമാരം യുട്യൂബില്‍ നിന്നാണ്. പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ നേടാന്‍ യൂട്യൂബ് സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ് 80 ശതമാനം കണ്ടന്റ് ക്രിയേറ്റര്മാരുമെന്നും ഓക്സഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. പ്രദേശിക ഭാഷകളിലെ കണ്ടന്റുകള്‍, പഠനം, പാചകം, ടെക്നോളജി, ഗെയിമിംഗ് തുടങ്ങിയവയാണ് ക്രിയേറ്റര്‍മാര്‍ക്ക് നേട്ടമുണ്ടാക്കുന്നവ.
സാമ്പത്തിക വളര്‍ച്ച, തൊഴിലവസരം, സാംസ്കാരിക സ്വാധീനം എന്നിവയിലൂടെ ഒരു പ്രധാന മേഖലയായി വളരാന്‍ കണ്ടന്‍ന്റ് ക്രിയേഷന് കെല്‍പ്പുണ്ടെന്ന് യുട്യൂബ് റീജിയണല്‍ ഡയറക്ടര്‍ (ഏഷ്യ പസഫിക്) അജയ് വിദ്യാസാഗര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സ്വാധീനം വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 2021ലെ കണക്കുകള്‍ യൂട്യൂബ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍