News

യപ്പ് ടിവി ബിഎസ്എന്‍എല്ലുമായി സഹകരിച്ച് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഒ.ടി.ടി. സേവനദാതാക്കളായ യപ്പ് ടി.വി. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യപ്പ് ടി.വി. സ്‌കോപ്പ് അവതരിപ്പിച്ചു. സോണി ലൈവ്, സീ5, വൂട്ട് സെലക്ട്, യപ്പ് ടി.വി. തുടങ്ങിയ എല്ലാ പ്രീമിയം ഒ.ടി.ടി. ആപ്പുകളും ഒരൊറ്റ സബ്‌സ്‌ക്രിപ്ഷനിലൂടെ യപ്പ് ടി.വി. സ്‌കോപ്പ് പ്രേക്ഷകരിലേകരിലേക്ക് എത്തിക്കും.

ഇതോടെ ഒന്നിലധികം ആപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരിക എന്ന ബുദ്ധിമുട്ട് പ്രേക്ഷകര്‍ക്ക് ഒഴിവാക്കാനാകും. ഒരു ക്രോസ്സ്-പ്ലാറ്റ്‌ഫോം സേവനം എന്നുള്ള നിലയില്‍ സ്മാര്‍ട്ട് ടി.വി., പി.സി., മൊബൈല്‍, ടാബ്ലറ്റ്, സ്ടീമിംഗ് മീഡിയാ പ്ലേയറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിവൈസ് തരങ്ങളില്‍ നിന്ന് യപ്പ്ടി.വി. സ്‌കോപ്പ് അക്‌സസ്സ് ചെയ്യാനാവും. കൂടുതലായി, ഉപയോക്താക്കള്‍ക്ക് തത്സമയ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ തത്സമയ ചാറ്റുകള്‍ നടത്താനും, തത്സമയ പോളുകളില്‍ പങ്കെടുക്കുന്നതിനും തങ്ങളുടെ താല്പര്യമനുസരിച്ചുള്ള ഉള്ളടക്കം ആവശ്യപ്പെടാനും സാധിക്കും.

Author

Related Articles