News

സീ എന്റര്‍ടൈന്‍മെന്റിന്റെ അറ്റാദായത്തില്‍ 25 ശതമാനം ഇടിവ്; അറ്റാദായം 299 കോടി രൂപ

സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ 299 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 25 ശതമാനം ഇടിവാണ് അറ്റാദായത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ പാദത്തില്‍ ഇത് 400 കോടി രൂപയായിരുന്നു. സീ എന്റര്‍ടൈന്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്നാം പാദത്തില്‍ 22 ശതമാനം ഇടിഞ്ഞ് 2,112 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,728 കോടി രൂപയായിരുന്നു. ബുധനാഴ്ച, ഫലങ്ങള്‍ക്ക് മുന്നോടിയായി, എന്‍എസ്ഇയില്‍ സീ ഓഹരികള്‍ 0.92 ശതമാനം ഉയര്‍ന്ന് 292.25 രൂപയില്‍ ക്ലോസ് ചെയ്തു.

Author

Related Articles