സൊമാറ്റോ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്ത രാജിവെച്ചു
മുംബൈ: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഭീമന്മാരായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്ത രാജിവെച്ചു. സൊമാറ്റോയുമായുള്ള ആറുവര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഗൗരവ് ഗുപ്തയുടെ പടിയിറക്കം. സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഗൗരവ് കമ്പനി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍, കമ്പനിയില്‍നിന്ന് പുറത്തുപോകാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല.
സൊമാറ്റോയുടെ സപ്ലൈ തലവനായിരുന്ന ഗൗരവ് കമ്പനിക്ക് അയച്ച മെയിലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ആറുവര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് പുതിയ അധ്യായം ആരംഭിക്കാന്‍ പോകുന്നുവെന്നായിരുന്നു സന്ദേശം. ഗുപ്തയുടെ നേതൃത്വത്തില്‍ തുടക്കമിട്ട സൊമാറ്റോയുടെ പലചരക്കു സാധനങ്ങള്‍, ന്യൂട്രാസ്യൂട്ടിക്കല്‍ തുടങ്ങിയവയുടെ വിതരണ മേഖല പച്ചപിടിച്ചിരുന്നില്ല. തുടര്‍ന്ന് ഇവ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. കമ്പനി വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ഗുപ്തയുടെ നീക്കവും പരാജയമായിരുന്നു.
2015ലാണ് ഗുപ്ത സൊമാറ്റോയുടെ ഭാഗമാകുന്നത്. 2018ല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി. സൊമാറ്റോയുടെ ഐപിഒയില്‍ പ്രധാനമുഖമായിരുന്നു ഗുപ്ത. മാധ്യമങ്ങളുമായും നിക്ഷേപകരുമായുമുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍