സൊമാറ്റോയുമായി ഇരട്ട ഡീല്‍; യൂണികോണ്‍ നിലയിലേക്കുയര്‍ന്ന് ക്യുവര്‍ഫിറ്റ് ഹെല്‍ത്ത് കെയര്‍
യൂണികോണാകുന്ന രാജ്യത്തെ മുപ്പത്തിയാറാം സ്റ്റാര്‍ട്ടപ്പ് ആയി ക്യുവര്‍ഫിറ്റ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. ഓണ്‍ലൈന്‍ ഫൂഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി നടത്തിയ ഇരട്ട ഡീലിലൂടെയാണ് കള്‍ട്ട്.ഫിറ്റിന്റെ മാതൃസ്ഥാപനമായ ക്യുവര്‍ഫിറ്റ് യൂണികോണ്‍ പട്ടികയില്‍ ഇടംനേടിയത്. ഇതോടെ ക്യുവര്ഫിറ്റിന്റെ മൂല്യം 1.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ക്യുവര്ഫിറ്റിന്റെ 6.4 ശതമാനം ഓഹരികളാണ് സൊമാറ്റോ സ്വന്തമാക്കിയത്. ഇടപാടിന്റെ ഭാഗമായി സ്പോര്‍ട്സ് ഫെസിലിറ്റികള്‍ ഒരുക്കുന്ന ഫിറ്റ്സോ എന്ന കമ്പനിയെ സൊമാറ്റോ 50 മില്യണ്‍ ഡോളറിന് ക്യുവര്ഫിറ്റിന് കൈമാറി. കൂടാതെ സൊമാറ്റോ 50 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും ക്യുവര്ഫിറ്റില് നടത്തി. ആകെ 100 മില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. ഈ വര്‍ഷം ജനുവരിയിലാണ് സെമാറ്റോ ഫിറ്റ്സോയെ ഏറ്റെടുത്തത്.
ടാറ്റ ഡിജിറ്റല്‍ ക്യുവര്ഫിറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കി 5 മാസങ്ങള്‍ക്ക് ശേഷമാണ് സൊമാറ്റോയുടെ നിക്ഷേപം. മിന്ത്രയുടെ സഹസ്ഥാപകനായ മുകേഷ് ബന്‍സാലും ഫ്ലിപ്കാര്ട്ടിലെ മുന്‍ എക്സിക്യൂട്ടിവ് ആയ അന്‍കിത് നഗോരിയും ചേര്‍ന്ന് 2016ല്‍ ആണ് ക്യുവര്‍ഫിറ്റ് ആരംഭിച്ചത്. ഈ വര്‍ഷം ആദ്യം സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ ഫിറ്റ്നെസ് കമ്പനി ഒനിക്സ്, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഫിറ്റേണിറ്റി എന്നിവയെ ക്യുവര്‍ഫിറ്റ് ഏറ്റെടുത്തിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍